അവള്‍ മാത്രമായിരുന്നു മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നില്‍ !

തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (17:17 IST)

കേരളത്തിലുള്ള ഒട്ടുമിക്ക എല്ലാ ഭാഷകളും പയറ്റി തെളിഞ്ഞ ഒരു നടനാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. അതിനു ശേഷം മമ്മൂട്ടിയെ പിന്തുടര്‍ന്ന് ദിലീപ്, ജയസൂര്യ എന്നിവരും ഭാഷകള്‍ വച്ച് കളിച്ചവരാണ്. ആ ശ്രേണിയിലേക്ക് ഇപ്പോള്‍ ഇതാ മഞ്ജു വാര്യരും എത്തിയിരിക്കുന്ന. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാതയിലാണ് തനി വള്ളുവനാടന്‍ മലയാളവുമായി മഞ്ജു എത്തുന്നത്.
 
തിരുവനന്തപുരത്തുള്ള ഒരു ചെങ്കല്‍ചൂളയിലെ സുജാത എന്ന കഥാപാത്രമായിട്ടാണ് മഞ്ജു ഈ ചിത്രത്തിലെത്തുന്നത്. തിരുവനന്തപുരം ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമായ വള്ളുവനാടന്‍ മലയാളമാണ് മഞ്ജു ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് മഞ്ജുവിനെ പഠിപ്പിച്ചതാവട്ടെ സിനിമാ - നാടക നടിയും ശബ്ദ കലാകാരിയുമായ സ്മിത അംബുവാണ്. സിനിമയുടെ ഡബ്ബിങ് സമയത്താണ് തന്നെ വിളിച്ചതെന്ന് സ്മിത പറയുന്നു.   
 
ഷൂട്ടിങ് നടക്കുന്ന വേളയില്‍തന്നെ മഞ്ജു ചുങ്കല്‍ചൂളയിലെ ആളുകളുമായി ഇടപഴകുകയും അവരുടെ സംസാര രീതികള്‍ പഠിക്കുകയും ചെയ്തിരുന്നു. ഡബ്ബിങ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും ശ്രദ്ധിച്ച് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയായിരുന്നു അവര്‍ മുന്നോട്ട് പോയത്. ഓരോന്നും കൃത്യമായി തന്നെ വേണമെന്ന് ആ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സ്മിത പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇതുവരെ നഗ്നയായി അഭിനയിച്ചിട്ടില്ല, കിടപ്പറ രംഗങ്ങള്‍ ചെയ്തത് അമ്മാവന്റെ മക്കളോടൊപ്പം; ഷക്കീല പറയുന്നു

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടീ ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ...

news

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റ ഉടന്‍ മഞ്ജു വാര്യര്‍തടഞ്ഞു, അവസാനം മോഹന്‍ലാലിന് ഇടപെടേണ്ടി വന്നു !

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്. ബി ...

news

കൊറിയറുകാരന്‍ വിളിച്ചു, തോര്‍ത്ത് മാത്രം ചുറ്റി നടി റോഡില്‍‍‍; ഉടുത്ത തോര്‍ത്ത് ഊരിപ്പോയി ! - വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ക്യാമറയ്ക്ക് മുന്നില്‍ എന്തുതന്നെ ചെയ്യാനും ഒരു മടിയില്ലാത്ത താരങ്ങളാണ് ഹോളിവുഡിലും ...

news

‘ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ - ലാല്‍ ജോസിനെതിരെ ആഷിഖ് അബു

ദിലീപിന്റെ രാമലീലയേയും ദിലീപിനേയും സപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ...

Widgets Magazine