'20 വർഷത്തിനിടെ 30 പ്രാവശ്യം ആ തിയേറ്ററിൽ പോയിട്ടുണ്ട്': വാക്ക് തെറ്റിക്കില്ലെന്ന് ജയിൽ മോചിതനായ ശേഷം അല്ലു അർജുൻ

രേവതിയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് അല്ലു അർജുൻ

നിഹാരിക കെ എസ്| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (10:30 IST)
മനഃപൂർവമല്ലാത്ത നരഹസ്യ കേസിൽ ജയിലിലായ നടൻ അല്ലു അർജുൻ തിരികെ വീട്ടിലെത്തി. ജയിൽ മോചിതനായ അല്ലു അർജുൻ വീട്ടിലെത്തിയപ്പോൾ ഭാര്യയും മക്കളും ഓടിയെത്തി സ്വീകരിച്ചു. വൈകാരികമായ നിമിഷങ്ങളാണ് വീടിന് മുമ്പിലുണ്ടായത്. അല്ലു അർജുനെ ഭാര്യ സ്നേഹ റെഡ്ഡി കെട്ടിപ്പിടിച്ചു. മക്കളെ നടൻ ചേർത്ത് പിടിച്ചു. ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തെ താൻ സഹായിക്കുമെന്ന് അല്ലു അർജുൻ വ്യക്തമാക്കി. രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ മുൻപ് 25 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്ക് തെറ്റിക്കില്ലെന്നാണ് അദ്ദേഹം ഉറപ്പ് നൽകുന്നത്. അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നതെന്നും രേവതിയിട്ട് കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും അല്ലു അർജുൻ പറഞ്ഞു.

'ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടില്ല. 20 വർഷമായി ആ തിയറ്ററിൽ ഞാനെത്താറുണ്ട്. മുപ്പതോളം തവണ വന്നിട്ടുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. ആശങ്കപ്പെടാനൊന്നുമില്ല. നിയമം അനുസരിക്കുന്ന പൗരനാണ് ഞാൻ. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു. ഇങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു', അല്ലു അർജുൻ വ്യക്തമാക്കി.

നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അനുവാദം വാങ്ങി സിനിമയുടെ സ്പെഷ്യൽ ഷോയ്ക്ക് പോയതിനാൽ സംഭവത്തിൽ പ്രഥമദൃഷ്ട്യാ ഉത്തരവാദിയാകാൻ അല്ലു അർജുന് കഴിയില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ജുവ്വാദി ശ്രീദേവി നിരീക്ഷിച്ചു.

സ്‌ക്രീനിങ്ങിന് പോയാൽ ഇത്തരമൊരു അനിഷ്ട സംഭവമുണ്ടാകുമെന്ന് അർജുനന് അറിയാമായിരുന്നെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. താൻ സ്ഥിരമായി ആ തിയേറ്ററിൽ പോകാറുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും ഇപ്പോൾ അല്ലു അർജുൻ തന്നെ വെളിപെപ്ടുത്തിയ സ്ഥിതിക്ക് സർക്കാരിന്റെ വാദത്തിന് ഇനി വിലയുണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :