‘ആരെ കാണിക്കാനാണ് കൊച്ചമ്മമാരെ ഈ ഷോ ഓഫ്?’- സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്

പാർവതി, രേവതി എന്നൊക്കെ കേട്ടാൽ രണ്ടോ മൂന്നോ സിനിമ ഓർമ വരും, മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല

അപർണ| Last Modified ഞായര്‍, 14 ഒക്‌ടോബര്‍ 2018 (16:59 IST)
താരസംഘടനയായ അമ്മയ്ക്കെതിരെ കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, വിഷയത്തിൽ നടിമാരായ പാർവതി, രേവതി, പദ്മപ്രിയ എന്നിവരെ രൂക്ഷമായി വിമർശിച്ച് സുജ എന്ന വീട്ടമ്മയുടെ കുറിപ്പ്. കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ 'അമ്മ പ്രസിഡന്റ് ലാലേട്ടനെതിരെ WCC നടത്തിയ വാർത്ത സമ്മേളനം കണ്ടു.... ആദ്യം തന്നെ പറയട്ടെ, രോമാഞ്ചം വന്നുപോയി രേവതി ചേച്ചി നിങ്ങളുടെ വാക്കുകൾ കേട്ടിട്ട്.പിന്നെ ഓരോരുത്തരുടെയും പരിചയ പെടുത്തൽ നാടകം..അത് കണ്ടു കഴിഞ്ഞപ്പോ ഒരു ഫുൾ കോമഡി പടം ഒറ്റയടിക്ക് ഇരുന്നു കണ്ട പോലെ ചിരിച്ചു ചിരിച്ചു മടുത്തു...ആദ്യത്തെ ഊഴം നമ്മുടെ സ്ത്രീകളെ ഉദ്ധരിക്കാൻ ആദ്യം ഇറങ്ങി പുറപ്പെട്ടു ഇപ്പൊ സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷമായ പാർവതി കൊച്ചമ്മ.. ഞാൻ പാർവതി തിരുവോരത് മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി 20 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.. അതിനു ശേഷം പത്മപ്രിയ മാഡം ഞാൻ പദ്മപ്രിയ വിവിധ ഭാഷകളിലായി 25 ഓളം പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്... അതിനു ശേഷം ഏറ്റവും ഒടുവിൽ ആയി മൂത്ത അക്കൻ രേവതി അക്കൻ.. ഞാൻ രേവതി ഏകദേശം 125 ഓളം സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. നടികർ തിലകം മെമ്പർ ആണ്... 1995 ല്‍ അമ്മയുടെ മെമ്പർ ആയിരുന്നു

ഇനിയാണ് കേരളത്തിലുള്ള എല്ലാവര്‍ക്കും രോമാഞ്ചം തോന്നുന്ന അക്കയുടെ വാക്കുകൾ പുറത്തു വന്നത്.. ഞങ്ങൾ ഞങ്ങളുടെ ഫിലിമോട്ടോഗ്രാഫി ആദ്യം പറഞ്ഞത് എന്തിനാണെന്ന് അറിയാമോ എല്ലാവരെയും ഒന്ന് ഓര്‍മ്മ പെടുത്താൻ ആണ്. ഞങ്ങളും മലയാള സിനിമയിൽ അഭിനയിക്കുന്നവർ ആണ്.. ഞങ്ങൾ മൂന്നു പേരെയും പത്ര സമ്മേളനത്തിൽ വിളിച്ചു വരുത്തി പത്രക്കാരോട് മൂന്നു മൂന്നു നടിമാർ എന്നാണ് അയാൾ, അങ്ങേരു പറഞ്ഞത്.ഞങ്ങളുടെ പേര് എടുത്തു പറഞ്ഞില്ല.. ഇതാണ് രേവതി അക്കയുടെ ആ രോമാഞ്ചകഞ്ചുക വാക്കുകൾ.... അപ്പൊ അക്കന് തന്നെ അറിയാം പേരെടുത്തു പറഞ്ഞില്ലേ നടിമാരെന്നൊന്നും പറഞ്ഞാൽ നിങ്ങളെ ആർക്കും അറിയില്ലെന്ന്.. അത് പറയാതെ പറഞ്ഞതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്

എന്റെ പൊന്ന് പുരുഷ വിരോധി ചേച്ചി ഒരു സ്ത്രീ എന്ന നിലയിലും ഒരു സിനിമ ആസ്വാദക എന്ന നിലയിലും അക്കനോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ നടിമാർ എന്നല്ലാതെ കവിയത്രിമാർ എന്നോ ശീലാബതികൾ എന്നോ ആണോ അദ്ദേഹം അഭിസംബോധന ചെയ്യേണ്ടത്... നിങ്ങളുടെ മൂന്നിന്റേയും അവിഞ്ഞ സ്വഭാവം വെച്ച് രേവതി പാർവതി പത്മപ്രിയ എന്നൊക്കെ പറഞ്ഞു എങ്ങാനും അഭിസംബോധന ചെയ്താൽ നാളെ നിങ്ങളെ ലാലേട്ടൻ പേരെടുത്തു വിളിച്ചു ഞങ്ങടെ പേരിന്റെ കൂടെ ഉള്ള വാല് (എന്തെങ്കിലും ഒരു കാരണത്തിനായി അപ്പോഴേക്കും എന്തേലും വാല് മൂന്നിന്റെയും പേരിനു പിന്നിൽ കൂട്ടി ചേർക്കും ചിലപ്പോ ) ചേർത്തില്ല എന്നെങ്ങാനും പറഞ്ഞാലോ എന്നോർത്തായിരിക്കും നല്ല മൂന്ന് അഭിനേത്രികളായ നിങ്ങളെ അദ്ദേഹം ഏറ്റവും മാന്യമായി തന്നെ നടിമാർ എന്ന് അഭിസംബോധന ചെയ്തത്..

ആ ഒരു നിസാരകാരണത്തിനാണോ ഒരു തൊഴിലും ഇല്ലാതെ വീട്ടിൽ ഇരുന്നു ചൊറി കുത്തുന്ന അഞ്ചാറ് അമ്മച്ചിമാരേയും വിളിച്ചു വരുത്തി ഇത്രയും വലിയൊരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയത്.. ഇതെല്ലം പോട്ടെ 135 സിനിമയും 20, 25 സിനിമയും ഒക്കെ അഭിനയിച്ച നിങ്ങളുടെ ഫിലിമോട്ടോഗ്രാഫി പറഞ്ഞാട്ടാണല്ലോ ഈ നടിമാർ വിഷയം നിങ്ങൾ എടുത്തിട്ടത്.... ആ നിങ്ങൾ ഞാൻ താഴെ പറയുന്ന ഫിലിമോട്ടോഗ്രാഫി ഒന്ന് ശ്രദ്ധിക്കുക.

38 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന പദ്മശ്രീയും 2 ഉം 3 അഞ്ചു ഭരത് അവാർഡും 6 സംസ്ഥാന അവാർഡും 8 ഫിലിം ഫയർ അവാർഡും വാങ്ങിയ ലഫ്റ്റ് കേണള്‍ പദവിയും ഡോക്ടറേറ്റും ഉള്ള 300 ഓളം സിനിമയിൽ അഭിനയിച്ച മലയാള സിനിമയിലെ മുൻനിരയിൽ ഒരാളായ ഇന്ത്യൻ സിനിമയിൽ പത്തു മികച്ച നടന്മാർ എടുത്താൽ അതിൽ ഒരാൾ ആകാൻ യോഗ്യത ഉള്ള മലയാളികളുടെ അഭിമാനം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന AMMA എന്ന മലയാള സിനിമയുടെ പ്രസിഡന്റ ആയ ലാലേട്ടനെ പോലുള്ള ഒരാളെ കണ്ടാലോ കേട്ടാലോ മലയാളികൾക്ക് പരിചയം പോലും ഇല്ലാത്ത നാലും മൂന്നേഴ് സ്ത്രീകളെ വിളിച്ചിരുത്തി പത്ര സമ്മേളനം വിളിച്ചു കൂട്ടി അയാൾ എന്നും അങ്ങേരെന്നും അഭിസംബോധന ചെയ്തത് ശെരിയാണോ..ഫിലിമോട്ടോഗ്രാഫി വെച്ച് തൂക്കി നോക്കിയാൽ നിങ്ങളെക്കാൾ 101 പടി മുകളിലാണ് എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ..

ആ ലാലേട്ടനെ പത്ര സമ്മേളനത്തിലൂടെ അയാൾ എന്നും അങ്ങേരെന്നും വിളിച്ച നിങ്ങളോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളു.. ഉളുപ്പില്ലേ അമ്മച്ചിമാരെ നിങ്ങക്കൊന്നും.. വീട്ടിൽ വല്ല പ്രേശ്നങ്ങളും ഉണ്ടെങ്കിൽ അത് അവിടെ തീർക്ക്. അതല്ലാതെ സ്ത്രീകൾക്ക് വേണ്ടി എന്ന് പറഞ്ഞു ഇത് പോലെ ഓരോ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറഞ്ഞു ഞങ്ങളെ പോലുള്ള സ്ത്രീകളുടെ വില കൂടി കളയാതെ...

ഇപ്പൊ പുതിയ ഒരു ച്യാച്ചി ഇറങ്ങിയിട്ടുണ്ടല്ലോ.. ഒന്നര വര്‍ഷം മുൻപ് ആരോ പീഡിപ്പിച്ച കഥയും ആയി.. ഇപ്പൊ ഈ കാര്യം പത്ര സമ്മേളനത്തിലൂടെ വിളിച്ചു കൂവിയത് എന്ത് ഊളത്തരത്തിന്റെ ഭാഗമായിട്ടാണ്..ഊളകളുടെ പുറകെ നടക്കാൻ സമയമില്ലാത്ത ച്യാച്ചിക്ക് ബി ഉണ്ണി കൃഷ്ണന്റെയും സിബി മലയിലിന്റെയും ഒക്കെ പുറകെ നടക്കാൻ സമയം ഉണ്ട്.. ആ സമയത്തിന്റെ പകുതി മതി ആയിരുന്നല്ലോ പോലീസിലോ വനിതാ കമ്മിഷനിലോ പരാതി പെടാൻ.. അവിടെ പരാതി പറഞ്ഞിട്ട് അല്ലെ കണ്ട സങ്കടനകൾക്ക് പരാതി കൊടുക്കാൻ.. അതോ B Unni കൃഷ്ണനും സിബി മലയിലും ആണോ കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്..

ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു പരിഹാരം കാണാൻ ഇവിടെ ഇപ്പൊ ഒരുപാട് സാദ്ധ്യതകൾ ഉണ്ട് സ്ത്രീകൾക്ക് മുന്നിൽ.. വനിതാ കമ്മീഷൻ ഉണ്ട്, പോലീസ് ഉണ്ട്, കോടതി ഉണ്ട്.. അല്ലെങ്കിൽ ഒന്നും വേണ്ട സോഷ്യൽ മീഡിയ എന്ന് പറയുന്ന ഈ വസ്തുവിൽ കേറി ഒരു ഒറ്റ പോസ്റ്റിട്ടാൽ മതിയല്ലോ . പീഡിപ്പിച്ചവൻ ആരായിരുന്നാലും അവനെ സിനിമയിൽ നിന്നല്ല അവൻ എവിടെയൊക്കെ അംഗമാണോ അവിടുന്നെല്ലാം പുറത്താകും..അവൻ ജയിലിൽ കിടന്നു ഉണ്ടയും തിന്നും.. അതാണ് ഈ സോഷ്യൽ മീഡിയ എന്ന് പറയുന്ന സാധനത്തിന്റെ ശക്തി . ആ സോഴ്സ് ഒന്നും ഉപയോഗിക്കാതെ ഒന്നര വര്‍ഷം കഴിഞ്ഞ സംഭവം ഇപ്പൊ ഇവിടെ പറഞ്ഞത് കൊണ്ട് ആ ഊളകൾക്ക് എന്തെങ്കിലും സംഭവിക്കുകയോ ചേച്ചിക്ക് വല്ല ഓസ്കാർ കിട്ടുകയും ചെയ്യുവോ.. ഇപ്പൊ ഈ പറഞ്ഞ അതെ ഡയലോഗിൽ അന്നും അങ്ങ് പറഞ്ഞാൽ പോരായിരുന്നോ... അപ്പൊ പീഡനമോ ഉപദ്രവമോ അല്ല നിങ്ങടെ ലക്ഷ്യം..

ഇപ്പൊ രേവതി അക്ക തന്നെ പറഞ്ഞു 17 വയസുകാരി മുറിയിലേക്ക് ഓടി കയറി വന്നെന്നു.. അന്ന് ആ സംഭവം ഉണ്ടായപ്പോ അത് മറച്ചു വെച്ച് ഇപ്പൊ വന്നിട്ട് ഇനി ആർക്കും ഇത് സംഭവിക്കല്ല് എന്നൊക്കെ പറഞ്ഞു കരഞ്ഞു കാണിച് നിങ്ങൾ ആരുടെ കണ്ണിൽ ആണ് പൊടി ഇടുന്നത്.. നിങ്ങൾക്ക് ഇചിരിയേലും മനസാക്ഷി ഉണ്ടായിരുന്നേൽ ആ കുട്ടിയുടെ കൂടെ പോയി ആ കുട്ടിയെ ഉപദ്രവിക്കാൻ ശ്രേമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നേനെ.. അപ്പോ അന്ന് wcc ഇല്ലായിരുന്നല്ലോ..ആ കുട്ടിയെ വെച്ച് പേരെടുക്കാൻ പറ്റില്ലല്ലോ... ആ വന്ന കുട്ടിയെ നിങ്ങൾ ആട്ടി ഓടിച്ചില്ല എന്ന് എന്താണ് ഉറപ്പ്.. എന്നിട്ട് വർഷങ്ങൾ കഴിഞ്ഞു സങ്കടന രൂപീകരണം ആയപ്പോ പീഡനക്കാരുടെ ബഹളം.. പണ്ട് മമ്മൂക്കക്ക് എതിരെ പാർവതി അധിക പ്രെസംഗം നടത്തിയപ്പോ അന്നും ഉണ്ടായിരുന്നു ദുരനുഭവം.. അവസരം കിട്ടണേൽ ആർക്കോ വഴങ്ങണം എന്ന് പറഞ്ഞെന്നും പറഞ്ഞ്.. .അത് ആരാ എന്താ എന്ന് അവര് ഇന്നും മൊഴിഞ്ഞട്ടില്ല..

അല്ല ഒരു സംശയം മമ്മൂക്കയ്ക്കും ലാലേട്ടനും എതിരെ എന്തെങ്കിലും നിസാര കാരണം പറഞ് അവരുടെ പോക്കത്തോട്ടു കേറുമ്പോ മാത്രമേ നിങ്ങൾ ഈ പീഡനത്തിനെ പറ്റി ഒക്കെ ഓർക്കുക ഉള്ളോ.. ശെരിക്കും പറഞ്ഞാൽ നടിയെ പീഡിപ്പിച്ചത് നിങ്ങൾ ഒരു ആയുധം ആയി ഉപയോഗിക്കുകയാണ്.. അല്ലാതെ ആ നടിക്ക് നീതി കിട്ടാൻ അല്ല നിങ്ങൾ ഈ പാട് പെടുന്നത്.. ഇപ്പൊ ഈ പത്ര സമ്മേളനം വിളിച്ചു കൂട്ടാൻ നിങ്ങൾ പറഞ്ഞ ആദ്യത്തെ കാരണം നടിയുടെ വിഷയമോ നടിക്ക് നീതി കിട്ടാത്തതോ അല്ല... അതിലെ എന്തെങ്കിലും ഗൗരവമുള്ള കാര്യം പറഞ്ഞിട്ട് ഈ നടിമാർ എന്ന് വിളിച്ച വിഷയം അതിന്റിടക്ക് പറഞ്ഞു പോകുവായിരുന്നേൽ കേൾക്കാൻ ഒരു രസം എങ്കിലും ഉണ്ടായേനെ.. ഇതിപ്പോ മൈക്ക് കിട്ടിയ ഉടനെ ഫിലിമോട്ടോഗ്രാഫിയും ജീവ ചരിത്രവുമൊക്കെ പറഞ്ഞിട്ട് നിങ്ങളുടെ പേരുകൾ എടുത്ത് പറഞ്ഞു അത് ഞങ്ങളൊക്കെ ആണെന്ന് പത്തു പേരെ അറിയിച്ചില്ല എന്നു പറഞ്ഞിട്ട് അതിന്റെ പുറകെ പുട്ടിനു പീര പോലെ നടിയുടെ കാര്യവും കൂടി പറഞ്ഞു ഇച്ചിരി എരിവും പുളിയും ചേർത്ത് ഞങ്ങൾ അവൾക്കൊപ്പം ആണെന്ന് അറിയിക്കുന്നു.. അത് വഴി മാന്യമായി തൊഴിൽ ചെയ്തു വരുന്നവരെ കുത്തി പറഞ്ഞു നിങ്ങടെ സങ്കടനയിലേക്ക് ആളുകളെ ചേർക്കാൻ നോക്കുന്നു.. അതാണ് ഇപ്പൊ ഇവിടെ സംഭവിക്കുന്നത് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും അക്കന്മാരെ...

ഒന്ന് ചോദിച്ചോട്ടെ എന്തിനാണ് നിങ്ങടെ ഈ ഷോ ഓഫ്, ഇതൊക്കെ ആരെ കാണിക്കാനാണ്.. മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ ചൊറിഞ്ഞു WCC വളർത്താൻ ആണെങ്കിൽ കൊച്ചമ്മമ്മാര് എല്ലാം കൂടി WCC ക്ക് ചുറ്റും ഇരുന്നു ആങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും കുത്തി അവിടെ ഇരിക്കത്തെ ഉള്ളൂ.. . രേവതി എന്ന് കേട്ടാൽ കൂടി പോയാൽ ഒരു ദേവാസുരം അല്ലേൽ ഒരു കിലുക്കം അങ്ങേയറ്റം പോയാൽ ഒരു മായാമയൂരം. പാർവതി എന്ന് കേട്ടാൽ ഒരു നോട്ട് ബുക്ക് അല്ലെ ഒരു ബാംഗ്ലൂർ ഡേയ്സ് അല്ലെങ്കിൽ ഒരു ടേക്ക് ഓഫ്... അത്രയെ ഉള്ളു നിങ്ങൾ രണ്ടുപേരും മലയാളികൾക്ക്.. പക്ഷെ മമ്മൂട്ടി മോഹൻലാൽ എന്ന് പറഞ്ഞാൽ 40 വർഷമായി തലമുറകൾ സ്നേഹിക്കുന്ന മലയാളികളുടെ ഏട്ടനും ഇക്കയും തന്നെയാ.. മലയാള സിനിമയിൽ അവര് കഴിഞ്ഞിട്ടേ മറ്റുള്ള ആരും ഉള്ളൂ... അത് കൊണ്ട് ഒരു കാര്യവും ഇല്ലാത്ത ഇത് പോലുള്ള നിസാര കാര്യങ്ങൾ ഊതി പെരുപ്പിച്ചു അതിൽ അൽപ്പം പീഡനവും കൂടി ചേർത്ത് അവരെ ഓരോന്ന് പറഞ്ഞു വല്യ പുള്ളികളാകാൻ നോക്കിയാൽ മലയാളികൾക്ക് മുന്നിൽ നിങ്ങടെയൊക്കെ ഇപ്പൊ ഉള്ള വില (അങ്ങനെ ഒന്ന് ഉണ്ടോ ആവോ)കൂടി പോകും എന്ന് ഓർമിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
സുജ കെ

N:B. ഈ പോസ്റ്റ് കണ്ടു കുരു പൊട്ടി കമന്റ് ബോക്സിൽ വരുന്ന പാവാടകളോടും ഫെമിനിസ്റ്റുകളോടും എനിക്ക് ഒന്നേ പറയാനുള്ളു. "കടക്ക് പുറത്ത് ".




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :