രേണുക വേണു|
Last Modified വെള്ളി, 12 ജനുവരി 2024 (13:02 IST)
Jayaram, Mammootty, Vijay
Jayaram, Ozler: ജയറാം ചിത്രം ഓസ്‌ലര്‍ കാണാന്‍ തമിഴ് സൂപ്പര്‍താരം വിജയ്. ഓസ്‌ലര്‍ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഉള്ളതുകൊണ്ടാണ് വിജയ് ഈ ചിത്രം കാണാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജയറാം പറഞ്ഞു.
' മദ്രാസില്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു ഇന്നലെ ഞാന്‍. പടം (ഓസ്‌ലര്‍) ഇറങ്ങിയെന്ന് കേട്ടപ്പോള്‍ വിജയ് എന്റെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു, ' ഇതില്‍ മമ്മൂട്ടി സാര്‍ ഇറുക്കാ' എന്ന്. എങ്കില്‍ വേഗം തന്നെ സിനിമ കാണണമെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്ക എന്താ ചെയ്തിരിക്കുന്നത് എന്ന് കാണാനാണ്. വളരെ വ്യത്യസ്തമായ റോളുകളാണ് ഇപ്പോള്‍ മമ്മൂക്ക ചെയ്യുന്നത്. വിജയ്ക്ക് എത്രയും വേഗം സിനിമ കാണാനുള്ള സാഹചര്യം ഞാന്‍ ഒരുക്കിയിട്ടുണ്ട്,' ജയറാം പറഞ്ഞു.
ഓസ്‌ലറില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കൂടിയാണ് അത്. രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീന്‍ തിയറ്ററില്‍ വന്‍ ആരവം തീര്‍ത്തു.