അപർണ|
Last Modified വെള്ളി, 30 നവംബര്‍ 2018 (09:56 IST)
‘ഗജ’ കൊടുങ്കാറ്റിൽ ദുരിതം വിതച്ച തമിഴ്നാടിന് കൈത്താങ്ങായി എത്തിയ കേരളത്തിന് നന്ദി അറിയിച്ച് നടൻ വിജയ് സേതുപതി. കൊടുങ്കാറ്റ് ബാധിച്ചവര്‍ക്കായി അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുകയും പിന്നീട് പത്തുകോടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നു എന്ന് സേതുപതി തന്റെ ഫെസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിജയ് സേതുപതിയുടെ ഫെസ്ബുക്ക് പോസ്റ്റ്:
‘കൊടുങ്കാറ്റിനാല്‍ ബാധിക്കപെട്ട അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തെ തുടയ്ക്കുന്ന വിധത്തില്‍ ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസത്തുകയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാഹോദര്യ മനസ് കണ്ട് സന്തോഷത്തോടും നന്ദിയോടും വണങ്ങുന്നു’