അനു സിത്താരയുടെ ചിത്രത്തിന് ടൊവിനോ ഒന്ന് കമന്റടിച്ചു, താരത്തിന് ഉഗ്രൻ മറുപടിയുമായി അനു സിത്താര !

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 29 നവം‌ബര്‍ 2018 (16:59 IST)
സാമൂഹ്യ മധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രത്തിന് റൊവിനോ തോമസ് ഒന്ന് കമന്റഡിച്ചു. ടൊവിനോയുടെ കമന്റും അനു സിത്താര നൽകിയ
മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയികുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.



ടൊവിനോ തോമസിനെ പിറകിലിരുത്തി അനു സിത്താര സ്കൂട്ടർ ഓടിക്കുന്ന ഫോട്ടോയാണ് അനു സിത്താര പങ്കുവച്ചിരുന്നുത്. ഈ ചിത്രത്തിന് താഴെ ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം‘ എന്നാണ് ടൊവിനോ തോമസ് കമന്റിട്ടത്. തൊട്ടുപിന്നാലെ കമന്റിന് അനു സിത്താരയുടെ മറുപടി എത്തി ‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും‘ എന്നായിരുന്നു താരത്തിന്റെ മറുപടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :