'മെറി ക്രിസ്മസ്' ഒ.ടി.ടി റിലീസായി, കാണാം ഈ ഭാഷകളില്‍

Merry Christmas On Netflix
കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 മാര്‍ച്ച് 2024 (14:54 IST)
Merry Christmas On Netflix
വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'മെറി ക്രിസ്മസ്' ഒ.ടി.ടി റിലീസായി. നെറ്റ്ഫ്‌ലിക്‌സില്‍ ഇപ്പോള്‍ കാണാം.ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും തമിഴിലും തെലുങ്കിലും സ്ട്രീമിംഗ് ആരംഭിച്ചു.

മെറി ക്രിസ്മസ് രണ്ട് ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരും തമിഴ് പതിപ്പില്‍ രാധിക ശരത്കുമാര്‍, ഷണ്‍മുഖരാജ, കെവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവര്‍ ഒരേ വേഷങ്ങളില്‍ അഭിനയിക്കുന്നു.



രമേഷ് തൗരാനി, സഞ്ജയ് റൗത്രയ്, ജയ തൗരന്ദ് കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :