'മാസ്റ്റര്‍' റിലീസായി 3 വര്‍ഷം, വിജയ് ചിത്രം പരാജയമായിരുന്നോ?

master
കെ ആര്‍ അനൂപ്| Last Modified ശനി, 13 ജനുവരി 2024 (11:35 IST)
master
'മാസ്റ്റര്‍' റിലീസ് 2021 പൊങ്കലിന് തിയേറ്ററുകള്‍ എത്തി. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ് ചിത്രം ഇന്ത്യയില്‍ 50% ഒക്യുപന്‍സിയോടെയാണ് റിലീസ് ചെയ്തത്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷന്‍ ഡ്രാമയ്ക്ക് ആദ്യ ദിവസം തന്നെ ലോകമെമ്പാടുമായി 230 കോടി രൂപ നേടാനായി.മാസ്റ്റര്‍ റിലീസായി 3വര്‍ഷം തികയുന്നു.
കേരളത്തില്‍ നിന്ന് പണം വാരിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ വിജയിയുടെ മാസ്റ്ററിന് ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.135 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ നേടാനായി.

ആദ്യമായി വിജയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ജനുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് മാസ്റ്റര്‍ നേടിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :