കെ ആര് അനൂപ്|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (17:58 IST)
ബോളിവുഡ് താരം വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലും ആദ്യകുഞ്ഞായി കാത്തിരിപ്പിലാണ്.നിറവയറിലുള്ള നടാഷയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് തന്റെ സന്തോഷം അറിയിച്ചത്.ഗര്‍ഭിണിയാണ്,നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ എഴുതിയത്.
നടാഷയുടെ നിറവയറില്‍ ചുംബിക്കുന്ന വരുണിനെയാണ് ഫോട്ടോയില്‍ കാണുന്നത്.എന്റെ കുടുംബമാണ് എന്റെ ശക്തി എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കിയാര അധ്വാനി, അര്ജന് കപൂര്‍, പരിണിതി ചോപ്ര തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചു.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും 2021ലാണ് വരുണും നടാഷയും വിവാഹിതരാവുന്നത്.