മോഹൻലാലിന്റെ ബെഞ്ച്മാർക്ക് വലുതാണ്, അതിന്റെ ഒരംശം ചെയ്താൽ അത് വലിയ അച്ചീവ്മെന്റാണ്: ഉണ്ണി മുകുന്ദൻ

നിഹാരിക കെ.എസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2024 (14:45 IST)
മാർക്കോ എന്ന സിനിമയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം ആഘോഷിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും സിനിമയ്ക്ക് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദിയിൽ ഓരോ ദിവസം ചെല്ലും തോറും ഷോകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'മലയാളം ഇൻഡസ്ട്രിയിൽ മോഹൻലാൽ സാർ ഇട്ടിരിക്കുന്ന ബെഞ്ച്മാർക്ക് അത്രയും വലുതാണ്. അദ്ദേഹം ചെയ്തതിന്റെ ഒരു അംശം എങ്കിലും ചെയ്യാൻ ഒരു നടന് പറ്റിയാൽ വലിയ അച്ചീവ്മെന്റായി പ്രേക്ഷകർ കണക്കാക്കും.!,' ഉണ്ണി മുകുന്ദൻ പറഞ്ഞു. നടന്റെ ഈ വാക്കുകൾക്ക് പിന്നാലെ 'ഇത് ഞങ്ങൾ പറയുന്നതല്ല, പ്രേക്ഷകർ പറയുന്നതാണ്' എന്നാണ് ഒപ്പം പ്രസ് മീറ്റിൽ പങ്കെടുത്ത നടൻ കബീർ ദുഹാൻ സിങ് പറഞ്ഞത്.

അതേസമയം വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. മാർക്കയ്ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത മൂലം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം പല തിയേറ്റർ ഉടമകളും പ്രദർശിപ്പിക്കുന്നതായാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :