രേണുക വേണു|
Last Modified ഞായര്‍, 29 ഡിസംബര്‍ 2024 (11:16 IST)
എം.ടി.വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' സിനിമയാക്കാനുള്ള നീക്കങ്ങളുമായി എംടിയുടെ കുടുംബം. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ രണ്ട് ഭാഗങ്ങളായാകും സിനിമ ഒരുക്കുക. ഇതിനായി സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രമുഖ സംവിധായകനുമായി എംടിയുടെ കുടുംബം ചര്‍ച്ച നടത്തും. എംടിയുടെ കൂടി താല്‍പര്യ പ്രകാരം ഈ സംവിധായകനുമായി നേരത്തെ പ്രാരംഭചര്‍ച്ച നടത്തിയിരുന്നു.
പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ സിനിമ സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത്രയും വലിയ കാന്‍വാസില്‍ ഈ സിനിമ ചെയ്യണമെങ്കില്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് മണിരത്‌നം എംടിയെ അറിയിക്കുകയായിരുന്നു. ഒടുവില്‍ മറ്റൊരു പ്രമുഖ സംവിധായകന്റെ മണിരത്‌നം എംടിയോടു നിര്‍ദേശിച്ചു. മണിരത്‌നം ശുപാര്‍ശ ചെയ്ത സംവിധായകനുമായി ചേര്‍ന്ന് രണ്ടാമൂഴം സിനിമ ചെയ്യാന്‍ എംടിയും തയ്യാറായിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായത്.
എംടിയുടെ മകള്‍ അശ്വതി വി നായര്‍ ആണ് രണ്ടാമൂഴം സിനിമയാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. മണിരത്‌നം ശുപാര്‍ശ ചെയ്ത സംവിധായകനില്‍ എംടിക്കും തൃപ്തിയുണ്ടായിരുന്നതിനാല്‍ ആ സംവിധായകനുമായി മുന്നോട്ടു പോകാനാണ് മകളുടെയും തീരുമാനം. ഈ സംവിധായകന്റെ നിര്‍മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നാണ് രണ്ടാമൂഴം സിനിമ നിര്‍മിക്കുക.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ എംടി പൂര്‍ത്തിയാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്.