കെ ആര്‍ അനൂപ്|
Last Updated:
ഞായര്‍, 4 ഓഗസ്റ്റ് 2024 (11:48 IST)
വെങ്കട്ട് പ്രഭുവിന്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെ പുതിയ ഗാനമായ സ്പാര്‍ക്ക് ലിറിക്കല്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു. പാട്ട് പുറത്ത് വന്നതോടെ വിജയിയുടെ ഡീഏജിംഗ് ലുക്ക് അടക്കം വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.
ഡീ ഏജിംഗ് പാളിയില്ലെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.ഗാനത്തിന്റെ ലിറിക് വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ട പലരും ചോദിക്കുന്നത് ഒരേയൊരു കാര്യം, വിജയിയും പാട്ട് സീനിലെ ചെറുപ്പം എന്ന് പറഞ്ഞ് കാണിക്കുന്ന വിജയിയും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ്.'പ്രേമലു' ചിത്രത്തിലെ അമല്‍ ഡേവിസിനെപ്പോലെയുണ്ട് വിജയ് എന്നും പറയുന്നവരുണ്ട്.ഫഹദിന്റെ 'കൊടുങ്ങല്ലൂര്‍' സോംഗ് പോലെ എന്താണ് വ്യത്യാസം എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.ഡീ ഏജിംഗ് വിചാരിച്ച പോലെ വന്നില്ലെന്നും പറയപ്പെടുന്നു.
എന്തായാലും ആരാധകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ലിറിക്കല്‍ വീഡിയോയില്‍ ചേര്‍ത്ത രംഗങ്ങളില്‍ സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍ മാറ്റമുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്.
അതേസമയം പാട്ടിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.അനിരുദ്ധിന്റെ ഗാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്.യുവാന്‍ ശങ്കര രാജയുടെ സംഗീതം അത്ര നന്നായിട്ടില്ലെന്നും പറയപ്പെടുന്നു.കഴിഞ്ഞ മൂന്ന് വിജയ് ചിത്രങ്ങളും അനിരുദ്ധാണ് സംഗീതം നല്‍കിയത്. വിജയുടെ സിനിമകളേക്കാള്‍ ഹിറ്റായി പാട്ടുകള്‍ മാറിയിരുന്നു.