ദേശീയ അവാര്‍ഡ് നേടിയ ‘കാക്ക മുട്ടൈ’- ട്രെയിലര്‍

Last Modified ശനി, 18 ഏപ്രില്‍ 2015 (17:22 IST)

നാഷണല്‍ അവാര്‍ഡ് നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈയുടെ’ ട്രെയിലര്‍ തരംഗമാകുന്നു. ചേരിയില്‍ ജീവിക്കുന്ന രണ്ട് സഹോദരരുടെ കഥയാണ് ചിത്രം പറയുന്നത്. ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ച ചിത്രം എം മണികണ്ഠനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജി വി പ്രകാശാണ്.

ചിത്രം കുട്ടികള്‍ക്ക് വേണ്ടിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. ചിത്രത്തിലെ
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രമേശ് തിലഗനാഥനും ജെ വിഗ്നേഷും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :