ടൊവിനോ തോമസ്- പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി!

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (10:08 IST)

ബോളിവുഡ് താരങ്ങളിൽ ലിപ് ലോക്ക് സീനുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട താരമാണ് ഇമ്രാൻ ഹാഷ്മി. ഇപ്പോഴിതാ, മലയാളത്തിനും ഒരു ഇമ്രാൻ ഹാഷ്മിയെ ലഭിച്ചിരിക്കുകയാണ്- ടൊവിനോ തോമസ്!. മായാനദിക്ക് ശേഷം ഇറങ്ങിയ ഒട്ടുമിക്കാൽ ടൊവിനോ ചിത്രങ്ങളിലും ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെന്നതാണ് സത്യം.
 
ഇതോടെ ട്രോളൻമാർ ടൊവിനോയെ പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി എന്നാണ് വിശേഷിപ്പിക്കുന്നത്. ആഷിഖ് അബുവിന്റെ മായാനദിയിൽ ടൊവിനോ-ഐശ്വര്യ ടീമിന്റെ ലിപ് ലോക്ക് സീനുകൾ ഏറെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. 
 
ഇതിന് പിന്നാലെ ഇറങ്ങിയ അഭിയുടെ കഥയിലും ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. ഇപ്പോഴിതാ, തീവണ്ടിയിലും ലിപ് ലോക്ക് രംഗം കണ്ടതോടയൊണ് ട്രോളൻമാർ ട്രോളുകളുമായി രംഗത്തിറങ്ങിയത്. അടുത്തത് അനു സിതാര നായികയാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലും ലിപ് ലോക്ക് ഉണ്ടോയെന്ന് ആരാധകർ ചോദിക്കുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നതും ഇതാണ്. 
 
കഥ ആവശ്യപ്പെട്ടാല്‍, അത്രയേറെ ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ് ലോക്ക് രംഗങ്ങളോട് തനിക്ക് വിരോധമില്ല എന്ന് ടൊവിനോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരുപാട് നന്ദിയുണ്ട്, പക്ഷേ ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ ബാധിക്കും: ആരാധകരോട് ടോവിനോ

യുവനടന്മാരിൽ എല്ലാവരും ഒരുപോലെ ഇഷ്‌ടപ്പെടുന്ന താരമാണ് ടോവിനോ. കഴിഞ്ഞ ദിവസമായിരുന്നു ...

news

ഇക്ക നിങ്ങളൊരു സംഭവമല്ല പ്രസ്ഥാനമാണ് പ്രസ്ഥാനം; അറുപത്തിയേഴിലും മുപ്പതുകാരന്റെ കുസൃതിയുമായി മെഗാസ്‌റ്റാർ!

മമ്മൂട്ടി എന്ന നടൻ മെഗാസ്‌റ്റാറായതിന് പിന്നിൽ ഒരുപാട് കഥകളുണ്ട്. ഒരുപാട് കഷ്‌ടതകൾ ...

news

മമ്മൂട്ടി തന്നെ കിംഗ്, പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് മെഗാസ്റ്റാർ!

മലയാളത്തിന്റെ മഹാനടന്റെ പിറന്നാളായിരുന്നു ഇന്നലെ. മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ...

news

തീവണ്ടിക്ക് വേണ്ടി വലിച്ച് തീർത്ത സിഗരറ്റിന് കൈയ്യും കണക്കുമില്ല!

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ‘തീവണ്ടി’ ഇന്നലെയാണ് റിലീസ് ആയത്. ചെയ്ന്‍ ...

Widgets Magazine