അപർണ|
Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (09:35 IST)
‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി’ - മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇങ്ങനെ കുറിച്ചത്. മകളുടെ മുഖം കാണിക്കുന്ന ചിത്രം
ഒരു വർഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് പൃഥ്വി. കഴിഞ്ഞ വർഷം ഇതേദിവസമാണ് മകളുടെ ഒരു ഫോട്ടോ താരം പങ്കുവെച്ചത്.
മകളുടെ വളർച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിക്കാറുണ്ട്. മകൾ സ്കൂളിൽ ചേർന്നതുൾപ്പടെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്.