'പബ്ലിസിറ്റിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട': ടോവിനോ തോമസ്

'പബ്ലിസിറ്റിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട': ടോവിനോ തോമസ്

Rijisha M.| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (10:05 IST)
കേരളത്തിലെ പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളും മറ്റുമായി നിറസാന്നിധ്യമായിരുന്നു നടൻ ടോവിനോ. എന്നാൽ ടോവിനോയുടെ സഹായം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പ്രചരണവും ഉണ്ടായിരുന്നു. എന്നാൽ ആ പ്രചരണത്തിന് മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ടോവീനോ തോമസ് മാതൃഭുമിയോട് പറഞ്ഞു.

'മറ്റൊരു നേട്ടവും മുന്നി‌ക്കണ്ടുകൊണ്ടല്ല താൻ ഈ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഈ അവ്സ്ഥയിൽ നിൽക്കുന്നവർ തങ്ങളുടെ കാണാനായി ഇപ്പൊ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. ഇതെല്ലാം ചെയ്‌തത് മനുഷ്യത്വത്തിന്റെ പേരിൽ മാത്രമാണ്.

ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം'- ടോവിനോ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :