തകർന്നുപോയ ആ സംവിധായകനെ കൈ പിടിച്ചുയർത്തി മമ്മൂട്ടി!

‘എന്റെ ഓഫീസിൽ പോയിരുന്നോളൂ‘ - മമ്മൂട്ടി ആ സംവിധായകനോട് പറഞ്ഞു

അപർണ| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (14:47 IST)
സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. ചെറിയ കലാകാരന്മാരെ വരെ മമ്മൂട്ടി കൈയ്യൊഴിഞ്ഞ് സഹായിക്കാറുണ്ട്. അടുപ്പമുള്ളവരെ എന്നും ചേർത്തു പിടിക്കുന്നവരിൽ മുൻപന്തിയിൽ തന്നെയുണ്ട് മെഗാസ്റ്റാർ. അത്തരത്തിൽ ഒരു കഥ സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു.

‘ഉണ്ണി ആറന്മുള എന്ന സംവിധായകനെ കുറിച്ചാണ് ആലപ്പി പറയുന്നത്. രതീഷ് നായകനായ ‘എതിർപ്പുകൾ‘ എന്ന സിനിമയായിരുന്നു ഉണ്ണി സംവിധാനം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടിക്ക് ചെറിയൊരു വേഷവും നൽകി. അന്ന് മമ്മൂട്ടി നായകനായി വരുന്ന സമയമായിരുന്നു.’

‘സിനിമയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും ഉണ്ണി സ്വയം ഏറ്റെടുത്തു. കഥ, തിരക്കഥ, സംവിധാനം, ഗാനങ്ങൾ ഉണ്ണി ആറന്മുളയുടേതായിരുന്നു. ചിത്രത്തിനായി ഒന്നര ഏക്കർ ഭൂമിയും വിറ്റു. സിനിമയ്ക്ക് വേണ്ടി ജോലി രാജിവെച്ചു. പൂർത്തിയാക്കുന്നതിന് മുൻപേ മമ്മൂട്ടി സൂപ്പർതാരമായി വളർന്നു. മമ്മൂട്ടി ഉണ്ടെങ്കിൽ ചിത്രം ഏറ്റെടുക്കാമെന്ന് ഡിസ്ട്രിബ്യൂട്ടർ അറിയിച്ചു. അങ്ങനെ ഉണ്ണി മമ്മൂട്ടിയെ കാണാനെത്തി’.

‘അങ്ങനെ ചിത്രം റിലീസ് ചെയ്തു. പക്ഷേ, ദുരന്തചിത്രമായി അത് മാറി. എന്നിട്ടും ഉണ്ണി വീണ്ടുമൊരു ചിത്രം അനൌൺസ് ചെയ്തു. ‘സ്വർഗം’ എന്ന ചിത്രത്തിൽ മുകേഷ്, തിലകൻ എന്നിവരായിരുന്നു അഭിനയിച്ചത്. നല്ല ചിത്രമായിരുന്നു. പക്ഷേ, അതും പരാജയമായി. സിനിമയ്ക്കായി സ്വത്തും പണവും എല്ലാം ഇല്ലാതാക്കി. ഒടുവിൽ വീട്ടുകാരെല്ലാം ഉണ്ണിയെ ഒഴിവാക്കി.’

‘ഉണ്ണി ഇപ്പോഴുമുണ്ട്. ഞങ്ങളെല്ലാം എല്ലാ സഹായവും ചെയ്യും. ഇപ്പോഴും വിളിക്കാറുണ്ട്. ഉണ്ണി ഇപ്പോൾ തനിച്ചാണ്. അടുത്തിടെ ഉണ്ണി മമ്മൂട്ടിയെ കാണാൻ ചെന്നു. തന്റെ ദുഃഖങ്ങളെല്ലാം പറഞ്ഞപ്പോൾ മമ്മൂട്ടി സഹായിക്കാമെന്ന് ഉറപ്പ് നൽകി. ‘എന്റെ ഓഫീസിൽ പോയിരുന്നോളൂ ഉണ്ണി, മാസാവസാനം ഒരു തുക വാങ്ങിക്കോ‘ എന്നായിരുന്നു മമ്മൂട്ടി ഉണ്ണിയോട് പറഞ്ഞത്. - സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ...

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറയുന്നു

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി ...

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി
പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്റ്റേഷനിലെത്തിയ ശേഷം ആറുപേരെ കൊലപ്പെടുത്തിയെന്നാണ് ...

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ ...

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ അബ്ദുള്‍ നസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ മുഖ്യമന്ത്രി ...

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് ...

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി
യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...