ഇതൊരു സാധാരണക്കാരന്റെ കഥ,'എല്‍ 360'ലൊക്കേഷനിലെ മോഹൻലാൽ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മെയ് 2024 (11:25 IST)
മോഹൻലാലിന്റെ 64-ാം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. നിലവിൽ എല്‍ 360 എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം. തിരുവനന്തപുരത്ത് എമ്പുരാൻ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്. മോഹൻലാൽ ഇതുവരെയും സെറ്റിൽ ജോയിൻ ചെയ്തിട്ടില്ല. ഇപ്പോഴിതാ എല്‍ 360 ചിത്രീകരണത്തിനിടെ പകർത്തിയ ഒരു വീഡിയോയാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

നിര്‍മാതാവ് രജപുത്ര രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്.എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്നാണ് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞത്. കഥ കേട്ടതും ആവേശഭരിതനായ മോഹൻലാൽ ഉടൻതന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനാണ്. റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്നതായിരിക്കും എന്നാണ് പറയപ്പെടുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം ആയതിനാൽ വലിയ പ്രതീക്ഷകളാണ് ആരാധകർക്ക്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :