വന്‍ മേക്കോവറില്‍ ധനുഷ്,രായനിലെ പുതിയ ഗാനം, വീഡിയോ

Raayan
കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 മെയ് 2024 (11:05 IST)
Raayan
ധനുഷിന്റെ പുതിയ ചിത്രമാണ് രായന്‍. നടന്റെ അന്‍പതാമത്തെ സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അദ്ദേഹംതന്നെയാണ്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.വന്‍ മേക്കോവറിലാണ് ധനുഷ് എത്തുന്നത്.രായനിലെ പുതിയ ഗാനം പുറത്ത് വന്നു.

അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും ധനുഷിന്റെ രായനില്‍ അഭിനിയിക്കുന്നു.സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധായകന്‍. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നാണ് സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രേയസ് ശ്രീനിവാസനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :