ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (15:04 IST)

Widgets Magazine
Mammootty, Mohanlal, Sreekumar Menon, Amitabh Bachan, DeCaprio, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീകുമാര്‍ മേണോന്‍, അമിതാഭ് ബച്ചന്‍, ഡി കാപ്രിയോ

ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ കടന്നുപോകാമെങ്കിലും, ഇപ്പോള്‍ ഒരു പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്. അത് മലയാളത്തിന്‍റെ അഭിമാനതാരം മോഹന്‍ലാലിന്‍റേതാണ്!
 
ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ആണെന്ന് പറയുന്നത് ചില്ലറക്കാരനല്ല. സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനോടാണ് ബിഗ്ബി ഇക്കാര്യം തുറന്നുപറഞ്ഞത്.
 
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ച് തിരിച്ചുവന്ന സമയത്താണ് ശ്രീകുമാര്‍ മേനോന്‍ അമിതാഭ് ബച്ചനെ കാണുന്നത്. എങ്ങനെയുണ്ട് ഡി കാപ്രിയോയ്ക്കൊപ്പമുള്ള അഭിനയം എന്ന ചോദ്യത്തിന് ബച്ചന്‍റെ മറുപടി ഇങ്ങനെയായിരുന്നു:
 
“എന്ത് ഡി കാപ്രിയോ? ലോകത്തിലെ ഏറ്റവും നല്ല നടന്‍ നിങ്ങളുടെ നാട്ടിലാണ് - മോഹന്‍ലാല്‍. അദ്ദേഹത്തോളം ഇത്രയും സൂക്ഷ്മതയോടെ നന്നായി അഭിനയിക്കുന്ന ഒരു നടന്‍ ലോകസിനിമയില്‍ ഇല്ല” - ഇങ്ങനെയാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
 
മോഹന്‍ലാലിനെക്കുറിച്ചുള്ള ‘വേഷങ്ങള്‍’ എന്ന ആപ്പിന്‍റെ പ്രകാശനച്ചടങ്ങിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇനിയും ഒരു തല്ല് ബാക്കിയുണ്ട്, മമ്മൂട്ടി റെഡി; ത്രില്ലടിക്കാന്‍ ഒരുങ്ങുക!

മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. ചില പുതിയ സിനിമകളുടെ ...

news

ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാത്ത താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ...

news

മമ്മൂട്ടി - നടനകലയിലെ കലാപം, സൌന്ദര്യത്തിന്‍റെ രാജഭാവം

മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. എന്നാല്‍ അദ്ദേഹത്തിന് എത്ര വയസായി ...

news

അന്ന് കരഞ്ഞു കൊണ്ടായിരുന്നു മണി അവിടെനിന്ന് ഇറങ്ങിയത്; അസൂയ പൂണ്ട ചിലരാണ് എല്ലാത്തിന്റേയും പിന്നില്‍ - പ്രജോദ് പറയുന്നു

കൊച്ചിന്‍ കലാഭവനിലൂടെ വന്ന് അറിയപ്പെടുന്ന താരമായി മാറിയ നടനാണ് കലാഭവന്‍ മണി. മലയാളത്തിലും ...

Widgets Magazine