ഇനിയും ഒരു തല്ല് ബാക്കിയുണ്ട്, മമ്മൂട്ടി റെഡി; ത്രില്ലടിക്കാന്‍ ഒരുങ്ങുക!

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (14:29 IST)

Widgets Magazine
Mammootty, Master Piece, Udaykrishna, Ajay Vassudev, Parole, മമ്മൂട്ടി, മാസ്റ്റര്‍ പീസ്, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, പരോള്‍

മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. ചില പുതിയ സിനിമകളുടെ പ്രഖ്യാപനമൊക്കെ ഈ ദിനത്തിലുണ്ടാവുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ഔദ്യോഗികപ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
 
എന്നാല്‍, ചില മമ്മൂട്ടിച്ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതിലൊന്ന് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്. ഇനി മമ്മൂട്ടി പങ്കെടുക്കുന്ന ഒരു തകര്‍പ്പന്‍ ആക്ഷന്‍ രംഗം മാത്രമാണ് ആ സിനിമയ്ക്കായി ചിത്രീകരിക്കാനുള്ളത്.
 
അടുത്ത ദിവസം തന്നെ മമ്മൂട്ടി മാസ്റ്റര്‍പീസിന്‍റെ എറണാകുളത്തെ ലൊക്കേഷനിലെത്തും. ഈ ഫൈറ്റ് രംഗത്തില്‍ അഭിനയിച്ച ശേഷം ‘പരോള്‍’ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിലേക്കാണ് മമ്മൂട്ടി പോകുന്നത്.
 
മാസ്റ്റര്‍പീസില്‍ ഹൈലൈറ്റ് ആകാവുന്ന ഒരു സ്റ്റണ്ട് സീക്വന്‍സാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഒട്ടേറെ ആര്‍ട്ടിസ്റ്റുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സ്റ്റണ്ട് താരങ്ങളും ഈ സംഘട്ടന രംഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
 
തിരക്കഥയെഴുതിയിരിക്കുന്ന സിനിമ നവംബറിലാണ് പ്രദര്‍ശനത്തിനെത്തുക.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാത്ത താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ...

news

മമ്മൂട്ടി - നടനകലയിലെ കലാപം, സൌന്ദര്യത്തിന്‍റെ രാജഭാവം

മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. എന്നാല്‍ അദ്ദേഹത്തിന് എത്ര വയസായി ...

news

അന്ന് കരഞ്ഞു കൊണ്ടായിരുന്നു മണി അവിടെനിന്ന് ഇറങ്ങിയത്; അസൂയ പൂണ്ട ചിലരാണ് എല്ലാത്തിന്റേയും പിന്നില്‍ - പ്രജോദ് പറയുന്നു

കൊച്ചിന്‍ കലാഭവനിലൂടെ വന്ന് അറിയപ്പെടുന്ന താരമായി മാറിയ നടനാണ് കലാഭവന്‍ മണി. മലയാളത്തിലും ...

news

വെളിപാടിന്‍റെ പുസ്തകം സൂപ്പര്‍ഹിറ്റ്, 6 ദിവസം കൊണ്ട് 11.5 കോടി കളക്ഷന്‍

ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമന്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്‍റെ പുസ്തകം തന്നെ. ...

Widgets Magazine