കെ ആര് അനൂപ്|
Last Modified ശനി, 20 ജനുവരി 2024 (12:52 IST)
മലയാളത്തിൽ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് നടൻ ഷൈൻ ടോം ചാക്കോ. വിജയ്ക്കൊപ്പം അഭിനയിച്ചുകൊണ്ട് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനും നടന് ഭാഗ്യം ഉണ്ടായി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഷൈൻ അഭിനയിച്ചെങ്കിലും, പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ആയില്ല. സിനിമയുടെ കഥാപാത്രത്തിന്റെ പേരിൽ നടൻ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് പറയുകയാണ് ഷൈൻ.
ചിത്രം കമ്മിറ്റ് ചെയ്യുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നോ എന്നായിരുന്നു ഷൈൻ ടോം ചാക്കോയോട് ചോദിച്ചത്.ഒരു കൂട്ടം തീവ്രവാദികളെ ഒരൊറ്റ മനുഷ്യൻ കീഴ്പ്പെടുത്തുന്ന ചിത്രത്തിൻറെ കഥാവഴിയുടെ യുക്തിയെയും ചോദ്യം ചെയ്യുന്നു ഷൈൻ ടോം ചാക്കോ. ബീസ്റ്റിലെ ട്രോളുകൾക്ക് ഇടയാക്കിയ രംഗമുണ്ട്.വിജയ് ഒറ്റ കൈയിൽ ഒരു കാരി ബാഗ് ഷൈനിനെ തൂക്കിക്കൊണ്ടു പോകുന്നതാണ് ആ രംഗം.അത്തരം രംഗങ്ങളുടെ യുക്തിയെയും നടൻ ചോദ്യം ചെയ്തു.'നല്ല ഭാരവും ഉയർത്തിക്കൊണ്ട് ഒരാൾക്ക് അത്ര അനായാസം നടന്നുപോകാൻ ആവുമോ'?, ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.
ALSO READ:
അയോദ്ധ്യയിലെ പ്രസാദം എന്നപേരില്‍ ആമസോണില്‍ ലഡു വില്‍പ്പന; നടപടി
വീര രാഘവൻ എന്ന് പേരായ റോ ഏജൻറ് ആണ് ചിത്രത്തിലെ വിജയ്യുടെ കഥാപാത്രം.