ശാലിനിയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് അജിത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 6 നവം‌ബര്‍ 2021 (08:51 IST)

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മിക്ക സിനിമ താരങ്ങളും ഇത്തവണ ദീപാവലി ആഘോഷിച്ചത് കുടുംബത്തോടൊപ്പമായിരുന്നു. ഭാര്യ ശാലിനിയ്‌ക്കൊപ്പമായിരുന്നു അജിത്തിന്റെ ദീപാവലി. യാത്രയിലായിരുന്ന അദ്ദേഹം വീട്ടിലെത്തി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചു എന്നാണ് തോന്നുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അജിത്തിന്റെ ദീപാവലിക്ക് എടുത്ത കുടുംബചിത്രങ്ങള്‍ പുറത്തുവന്നത്.

2000ത്തില്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി.'പിരിയാത വരം വേണ്ടും' എന്ന സിനിമയിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.സോഷ്യല്‍ മീഡിയ താരം സജീവമല്ല. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. താര ദമ്പതിമാര്‍ക്ക് അനൗഷ്‌ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :