സ്റ്റൈൽ മന്നന്റെ ടെൻ ഇയർ ചാലഞ്ച്, ചിത്രങ്ങൾ പങ്കുവച്ച് സൌന്ദര്യ രജനീകാന്ത് !

Last Updated: തിങ്കള്‍, 21 ജനുവരി 2019 (14:12 IST)
സമൂഹ്യ മാധ്യമങ്ങളിലെങ്ങും ഇപ്പോൾ ടെൻ ഇയർ ചലഞ്ചിന്റെ അലയൊലികളാണ്. പത്തു വഷത്തെ തങ്ങളുടെ മാറ്റം സൂചിപ്പികുന്ന ചിത്രങ്ങൾ പങ്കുവക്കുന്ന ക്യാംപെയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിനൊടകം സിനിമാ മേഖലയിൽനിന്നടക്കം നിരവധി പ്രമുഖർ ചലഞ്ചിൽ ചിത്രങ്ങൾ പങ്കുവച്ചുകഴിഞ്ഞു.

ഇതോടെ ആരാധകരും ചലഞ്ചിനെ വലിയ രീതിയിൽ ഏറ്റെടുത്തു.
പത്തുവർഷംകൊണ്ട് പലർക്കും വന്നിട്ടുള്ള മാറ്റങ്ങളിലെ അമ്പരപ്പിനെക്കുറിച്ചാണ് ഇപ്പോൾ സാമൂഹ്യമാധ്യമളിലെ ചർച്ചകൾ ഏറെയും.



ഇപ്പോഴിതാ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ സ്റ്റൈലൻ ചിത്രങ്ങളുമായി ടെൻ ഇയർ ചൽഞ്ച് പുറത്തുവിട്ടിരിക്കുകയാണ് മകൾ സൌന്ദര്യ രജനീകാന്ത്. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. ‘എന്റെ അച്ഛൻ ഓരോ വർഷവും ചെറുപ്പമായി വരുന്നു‘ എന്ന തലക്കെട്ടോടുകൂടിയാണ് സൌന്ദര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നർത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :