ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് തോന്നുന്ന പ്രണയം എങ്ങനെയാണ് നീചമാകുന്നത്?; തുളസീദാസ്

രണ്ടു പെൺകുട്ടികളുടെ അസാധാരണമായ പ്രണയം!

aparna shaji| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (16:27 IST)
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന തിരൈയ്ക്കു വാരാത കഥൈ എന്ന ചിത്രം ഒരു ലെസ്ബിയൻ സിനിമയായി കാണരുതെന്ന് സംവിധായകൻ തുളസീദാസ്. തന്റെ പുതിയ ചിത്രത്തിന് സെൻസർ ബോർഡ് കത്രിക വെച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയം പറയുന്ന ചിത്രമാണിത്. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിന് സെൻസർ ബോർഡ് അനുമതി നൽകിയില്ലെന്നായിരുന്നു പ്രചരിച്ചത്. എന്നാൽ, ഈ വാർത്ത നിഷേധിക്കുകയാണ് സംവിധായകൻ. ലൈംഗിക അതിപ്രസരമോ മോശമായ സംഭാഷണങ്ങളോ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല’–തുളസീദാസ് വ്യക്തമാക്കി.

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള അസാധരണമായ പ്രണയം വളരെ മനോഹരമായിട്ടാണ് പറഞ്ഞിരിക്കുന്ന‌ത്. ഇത്തരം പ്രണയം എങ്ങനെയാണ് നീചമായി മാറുന്നത്. വളരെ അർത്ഥവത്തായ ഒരു സന്ദേശവും നൽകുന്നുണ്ടെന്ന് തുളസീദാസ് പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :