‘സ്ഫടികവും കിരീടവും കണ്ട് ത്രില്ലടിച്ചു; അത്തരം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു, ഒടുവില്‍ ലഭിച്ചത് മൂന്ന് വമ്പന്‍ ഹിറ്റുകള്‍‘ - തുറന്ന് പറഞ്ഞ് സൂര്യ

 surya , film kaappaan , mohanlal , കാപ്പാന്‍ , സൂര്യ , മോഹന്‍ലാല്‍ , കെവി ആനന്ദ് , കാപ്പന്‍
ചെന്നൈ| Last Updated: ചൊവ്വ, 19 മാര്‍ച്ച് 2019 (10:04 IST)
തമിഴ് നടന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴിലെ മറ്റൊരു ഹിറ്റും, വിജയുടെ കരിയറിലെ മികച്ച സിനിമയുമാകും കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ ഒരു ആര്‍മി കമാന്‍ഡോയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ മൂഡിലുള്ള ത്രില്ലറായിരിക്കുമ കാപ്പന്‍. എന്നാല്‍, കഴിഞ്ഞ ദിവസം മോഹന്‍‌ലാല്‍ നടത്തിയ ഫേസ്‌ബുക്ക് മെഗാലൈവില്‍ എത്തിയ സൂര്യ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടെയില്‍ വൈറലാകുന്നത്.

മോഹന്‍‌ലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയിലൊരാളാണ് താന്‍ എന്നാണ് സൂര്യ പറഞ്ഞത്. അദ്ദേഹം അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ലെന്നതാണ് ലാല്‍ സാര്‍ മാജിക് എന്നും അദ്ദേഹം പറഞ്ഞു.

ലാല്‍‌ സാര്‍ അഭിനയിച്ച കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച നടനാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം ലഭിച്ചത് ലാന്‍‌ സാറിന്റെ ഈ സിനിമകളില്‍ നിന്നാണെന്നും സൂര്യ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :