മോഹൻലാലിന്റെ ഏറ്റവും വലിയ ചിത്രം, എല്ലാം കൈവിട്ട് പോയ അവസ്ഥയിൽ ശ്രീകുമാർ മേനോൻ !

Last Modified ശനി, 16 മാര്‍ച്ച് 2019 (15:03 IST)
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ സിനിമയ്ക്ക് ശേഷം എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ രണ്ടാമൂഴം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ, കാലാവധി കഴിഞ്ഞും സിനിമയെ കുറിച്ച് യാതോരു അറിയിപ്പുകളും ഇല്ലാതായതോടെയാണ് ചിത്രം വിവാദങ്ങളിലേക്ക് കൂപ്പുകുത്തിയത്.

തിരിക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയിൽ പോവുകയായിരുന്നു. ഈ കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു എംടിയുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാകില്ലെന്ന് ഉത്തരവ് നിലനിര്‍ത്തിയത്.

ഇതോടെ എംടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ വരില്ലെന്നുള്ള കാര്യം വ്യക്തമായിരിക്കുകയാണ്. എം ടിക്ക് ശ്രീകുമാർ മേനോന്റെ കൂടെ വർക്ക് ചെയ്യാൻ താൽപ്പര്യമില്ല എന്ന് തന്നെ വ്യക്തം. എന്നാൽ, മോഹൻലാലിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇതിലൂടെ അവസാനിക്കുന്നത്.

ഇതിനിടയിൽ സിനിമയുടെ നിര്‍മ്മാണ കരാര്‍ സംവിധയകാന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ഡോ എസ് കെ നാരായണനും ചേര്‍ന്ന് ഇന്ന് ഒപ്പ് വച്ചതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. ഇതോടെ തകര്‍ക്കങ്ങളെല്ലാം ഒഴിഞ്ഞ് സിനിമ മുന്നോട്ട് പോവുമെന്നാണ് കരുതിയത്. എന്നാൽ, മേനോന്റെ എല്ലാ മോഹങ്ങൾക്കും തിരിച്ചടി നൽകുന്നതാണ് കോടതി വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :