എന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോവാനുള്ള കാരണം വ്യക്തമാക്കി സുരഭി ലക്ഷ്മി

വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോവാനുള്ള കാരണം വ്യക്തമാക്കി സുരഭി ലക്ഷ്മി

കോഴിക്കോട്| AISWARYA| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (16:36 IST)
അന്താരാഷ്ട്ര ചിലചിത്രമേളയില്‍ ദേശീയ പുരസ്ക്കാരം നേടിയ സുരഭിലക്ഷ്മിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. വിവാദമുണ്ടായ അവസരത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇടപെടാത്തത് ഏറെ വിമര്‍ശനത്തിന് വഴി തെളിയിച്ചിരുന്നു.

വിമന്‍ കളക്ടീവ് അല്ല് വിമന്‍ സെലക്ടീവാണ് സംഘടനയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ സുരഭി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഇപ്പോള്‍ വിമന്‍ കളക്ടീവില്‍ അംഗമല്ലെന്നും പുറത്ത് പോകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. മാതൃഭൂമി ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരഭി മനസ് തുറന്നത്.

സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നെന്നും സുരഭി പറയുന്നു. എന്നാല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയമായതുകൊണ്ട് തിരക്കിലായി പോയി സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്.

തിരക്കായതിനാല്‍ ആസമയത്ത് അല്‍പ്പം മൗനം പാലിച്ചു. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനില്‍ക്കുകയായിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :