'എമ്പുരാന്‍' തുടങ്ങാന്‍ സമയമായി ? ആ കൂടിക്കാഴ്ചയെ കുറിച്ച് സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (16:36 IST)

മോഹന്‍ലാലിന്റെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനുമുമ്പ് പൃഥ്വിരാജും ലാലും ചേര്‍ന്ന് ബ്രോ ഡാഡി ചെയ്ത് റിലീസിന് എത്തിച്ചു. പൃഥ്വിയും വിവേക് ഒബ്റോയിയും ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് കടുവ. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് പുറത്തുവന്നത്.
പൃഥ്വിരാജ് സുകുമാരനും വിവേക് ഒബ്റോയിയും കടുവ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കണ്ടു.കൂടിക്കാഴ്ചയുടെ വിശേഷം ആരാധകരുമായി പങ്കുവെച്ചത് സുപ്രിയ മേനോന്‍ ആണ്.

സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോള്‍' -സുപ്രിയ പറഞ്ഞത്.
എമ്പുരാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണോ ഇരുവരും വീണ്ടും കണ്ടത് എന്ന ചോദ്യമാണ് ആരാധകര്‍ ഇടയില്‍ ഉയരുന്നത്. ബോബിയായി വിവേക് ഒബ്റോയി രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :