കെ ആര്‍ അനൂപ്|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (15:07 IST)
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. മലയാളത്തില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് സിനിമ ഒരുക്കുന്നതെന്ന് സംവിധായകന്‍ മോഹന്‍രാജ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുന്നുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിന്റെ പഴയ കാലം ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും പറയപ്പെടുന്നു.
ഗോഡ്ഫാദര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര വേഷമിടുന്നു. സിനിമയിലെ നയന്‍താരയുടെ ലുക്ക് പുറത്ത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കൊപ്പം ചിത്രത്തിലെ ഒരു പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍രാജ അറിയിച്ചു.തുടര്‍ച്ചയായി മൂന്നാം തവണയും നടിക്കൊപ്പം വര്‍ക്ക് ചെയ്തതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ പറയുന്നു.തനി ഒരുവന്‍, വേലൈക്കാരന്‍ എന്നീ സിനിമകളില്‍ നയന്‍താരയായിരുന്നു നായിക.
മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.