ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

  Sunny leone , Sunny ,  bollywood , porn acter , porn , സണ്ണി ലിയോണ്‍ , സണ്ണി , ബോളിവുഡ് , സിനിമാ മേഖല , സണ്ണി
മുംബൈ| jibin| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:12 IST)
ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാത്ത താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. സിനിമയിലും മോഡലിംഗിലും സജീവമാണെങ്കിലും സിനിമാ ലോകത്തു നിന്നും തനിക്ക് അവഗണ നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് സണ്ണി വ്യക്തമാക്കിയിരിക്കുന്നത്.

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തനിക്കൊപ്പം വേദി പങ്കിടാന്‍ അവിടെ എത്തിയ ചില ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതരുടെ തീരുമാനം കാത്ത് വേദിക്ക് സമീപം മിനിറ്റുകളോളം തനിക്ക് ഇരിക്കേണ്ടി വന്നു. ഒരാള്‍ മാത്രമാണ് ഞാനുള്ള സ്‌റ്റേജിലേക്ക് എത്താന്‍ താല്‍പ്പര്യം കാണിച്ചതെന്നും സണ്ണി വ്യക്തമാക്കി.

സിനിമാ മേഖലയില്‍ തനിക്ക് കൂടുതല്‍ സുഹൃത് ബന്ധങ്ങളില്ലെങ്കിലും ചിലരുമായി അടുത്ത ബന്ധമുണ്ട്. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച ചിലരാണ് സുഹൃത്തുക്കളായിട്ടുള്ളത്. ചിലര്‍ പരിചയപ്പെടാന്‍ എത്തുമെങ്കിലും അവര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :