തിയേറ്ററിൽ ഇരുപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകർ; വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് താരം

ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സണ്ണി ലിയോണിയും റീട്വീറ്റ് ചെയ്തു.

Last Modified ശനി, 20 ഏപ്രില്‍ 2019 (14:49 IST)
ബോളിവുഡ് താരം സണ്ണി ലിയോണി മമ്മൂട്ടി ചിത്രം മധുരരാജയിൽ എത്തുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ പതിന്മടങ്ങ് ആവേശത്തിൽ മധുരരാജയിലെ സണ്ണിയുടെ നൃത്തരംഗവും പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. തിയേറ്ററിൽ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് തിമിർക്കുന്ന ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തിയേറ്ററിൽ ഇരുപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ഗാനരംഗം എത്തിയപ്പോൾ തന്നെ ഭൂരിഭാഗം പേരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞിരുന്നു. പലരും സ്ക്രീനിന് അടുത്തേക്കെത്തിയാണ് ആവേശം പ്രകടിപ്പിച്ചത്.

ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സണ്ണി ലിയോണിയും റീട്വീറ്റ് ചെയ്തു. വാവ് സ്നേഹം എന്ന് കുറിച്ചാണ് താരം വീഡിയോ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :