ജോജുവോ ജയസൂര്യയയോ ?; സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

  film awards , awards , jayasurya , fahad fazil , joju george , ഫഹദ് ഫാസിൽ, ജോജു ജോർജ്, ജയസൂര്യ, ടൊവിനോ തോമസ്, മോഹൻലാൽ ,മഞ്ജു വാര്യർ, നസ്രിയ, ഐശര്യ ലക്ഷമി, എസ്തർ , ചലച്ചിത്ര അവാർഡുകൾ
തിരുവനന്തപുരം| Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (08:25 IST)
2018ലെ സംസ്ഥാന ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് സാംസ്‌കാരിക മന്ത്രിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.

മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ ഉള്‍പ്പെടെ അവസാന റൗണ്ടിൽ 21 സിനിമകളാണ് മത്സരിക്കുന്നത്. ഫഹദ് ഫാസിൽ, ജോജു ജോർജ്, ജയസൂര്യ, ടൊവിനോ തോമസ്, എന്നിവരാണ് നടൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്.

മഞ്ജു വാര്യർ, നസ്രിയ, ഐശര്യ ലക്ഷമി, എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

കൈയടി നേടിയ ജോസഫിലെ പ്രകടനത്തിലൂടെ ജോജുവിന് സാധ്യത കൂടുതലാണ്. എന്നാല്‍ ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളുമായി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :