‘ഞാൻ ഒരു ആണായിരുന്നു എങ്കിൽ തമന്നയെ ഡേറ്റ് ചെയ്യുമായിരുന്നു‘, തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (18:32 IST)
ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്നതിലുപരി സിനിമാ രംഗത്ത് തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത താരമാണ് ശ്രുതി ഹാസൻ. 2009ലാണ് ശ്രുതി നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ ആദ്യ വലിയ പരജയമായിരുന്നു. പക്ഷേ അവിടെ നിന്നും താരം സ്വന്തം പ്രയത്നത്താൽ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി.

സിനിമാ രംഗത്തെ ബോൾഡായ വ്യക്തത്വം എന്നാണ് ശ്രുതി അറിയപ്പെടുന്നത്. ശ്രുതിയുടെ വളർച്ചക്ക് പിന്നിലെ പ്രധാന കാരണവും ആ ബോൾഡ്‌നസ് തന്നെയാണ്. ‘താങ്കൾ പ്രണയിക്കാൻ ആഗ്രഹിക്കുന്ന നടി ആരായിരിക്കും‘ ? ഈ ചോദ്യം കേട്ടാൽ ഏതൊരു താരവും ഉത്തരം പറയാൻ ഒന്ന് മടിക്കും. എന്നാൽ ശ്രുതി ഹാസന് ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെയുണ്ട്.

‘ഞാൻ ഒരു ആ‍ണായിരുന്നു എങ്കിൽ ഭാട്ടിയയെ ഡേറ്റ് ചെയ്യുമായീരുന്നു‘ എന്ന് തമന്ന തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. ‘തമന്നയെ എനിക്ക് ഏറെ ഇഷ്ടമാണ്. ഞാൻ ഒരു ആണായിരുന്നു എങ്കിൽ തമന്നയെ വിവാഹം കഴിക്കാനാകും ആഗ്രഹിക്കുക. അത്രക്ക്
നല്ല വ്യക്തിത്വമാണ് തമന്നയുടേത്‘ എന്ന് ശ്രുതി ഹാസൻ തുറന്നു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :