വൈ എസ് ആറിന്റെ സഹോദരൻ വിവേകാന്ദ റെഡ്ഡി കൊല്ലപ്പെട്ട നിലയിൽ

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (18:09 IST)
അമരാവതി: വൈ എസ് ആറിന്റെ സഹോദരനും മുൻ മന്ത്രിയുമായ വൈ എസ് വിവേകാനദ റെഡ്ഡിയെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് 68കാരനായ വിവേകാനദ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവകി മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷനം ആരംഭിച്ചു.

പാർട്ടി അംഗങ്ങൾ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുറിയിലും ബാത്ത്‌റൂമിലും രക്തക്കറകൾ കണ്ടെത്തിയിയതിനെ തുടർന്ന് വിവേകാന്ദ റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്ററ്റ് എം വി കൃഷ്ണ റെഡ്ഡി മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ ഗൂഡാലോചനയുണ്ട് എന്ന് ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.

മൃതദേഹത്തിൽ തലയുടെ മുൻ‌വശത്തും പിന്നിലുമായി മുറിവുകൽ ഉണ്ട് എന്നതാണ് ദുരൂഹത വർധിപിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ആതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

മരിച്ച വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമുണ്ട്. കോൺഗ്രസിന്റെ രൂപീകരണ വേളയിൽ ജഗനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആദ്യം വിവേകാനന്ദ റെഡ്ഡി പാർട്ടിയിൽ ചേർന്നിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് പിന്നീടാണ് വിവേകാനന്ദ വൈ എസ് ആർ കോൺഗ്രസിന്റെ ഭാഗമായത്. 1989 1994ലും പുലിവെൻഡുല മണ്ഡലത്തിൽനിന്നും രണ്ട് തവണ വിവേകാനന്ദ റെഡ്ഡി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :