ശ്രീകാന്തും മുരുഗദോസും ശ്രീ റെഡ്ഡിയുടെ വലയിൽ, ഞെട്ടി സൂപ്പർ താരങ്ങൾ; അടുത്ത ലക്ഷ്യം മലയാളം!

ശ്രീകാന്തും മുരുഗദോസും ശ്രീ റെഡ്ഡിയുടെ വലയിൽ, ഞെട്ടി സൂപ്പർ താരങ്ങൾ; അടുത്ത ലക്ഷ്യം മലയാളം!

Rijisha M.| Last Updated: വ്യാഴം, 12 ജൂലൈ 2018 (15:20 IST)
സുചി ലീക്ക്‌സിന് ശേഷം തമിഴ്‌ താരങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിവുഡിനെ അടിമുടി വിറപ്പിച്ച വെളിപ്പെടുത്തലുകളായിരുന്നു താരത്തിന്റേത്. ടോളിവുഡിലെ വെളിപ്പെടുത്തലുകളെല്ലാം കഴിഞ്ഞ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് കോളിവുഡിലേക്കാണ്. ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ ശ്രീ പോസ്‌റ്റുചെയ്യുന്നത്.

ഏറ്റവും പുതിയതായി താരം പറഞ്ഞിരിക്കുന്നത് തമിഴ് നടൻ ശ്രീകാന്തിനെതിരെയാണ്. 'അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഹൈദരാധിലെ പാർക്ക് ഹോട്ടലിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പാർട്ടി നിങ്ങൾക്ക് ഓർമ്മയുണ്ടാകുമെന്ന് ഞാൻ കരുതുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകാന്തിനെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്. 'ക്ലബിൽ നാം ഒരുമിച്ച ഡാൻസ് ചെയ്‌തപ്പോൾ നിങ്ങൾ എനിക്ക് ഒരു റോൾ ഓഫർ ചെയ്‌തിരുന്നു' എന്നും ശ്രീ പറയുന്നു. പോസ്‌റ്റിന് ശ്രീ റെഡ്ഡിയെ പിന്തുണച്ചുകൊണ്ട് ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ, തമിഴ് സംവിധായകൻ മുരുഗദോസിനെക്കുറിച്ച് കഴിഞ്ഞ ദിവസം ശ്രീ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 'ഹായ് തമിഴ് ഡയറക്‌ടർ മുരുഗദാസ് ജി..സുഖമാണോ? നിങ്ങൾ ഗ്രീൻ പാർക്ക് ഹോട്ടൽ ഓർക്കുന്നുണ്ടോ?' എന്ന് ചോദിച്ചുകൊണ്ടാണ് മുരുകദാസിനെതിരെ ശ്രീ റെഡ്ഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

തെലുങ്ക് താരങ്ങളെ കിടുകിടാ വിറപ്പിച്ചുകൊണ്ടായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ. അതിന് ശേഷമാണ് തമിഴ് സിനിമയിലെ താരങ്ങളെ ലക്ഷ്യംവെച്ച് ശ്രീ റെഡ്ഡി എത്തിയിരിക്കുന്നത്. അടുത്തത് ആര് എന്നുള്ള ചോദ്യമാണ് എല്ലാവരിലും. എന്നാൽ തമിഴ് കഴിഞ്ഞ് അടുത്ത ഊഴം മലയാളം താരങ്ങൾക്കാണെന്നും മുമ്പ് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :