Rijisha M.|
Last Updated:
തിങ്കള്‍, 31 ഡിസംബര്‍ 2018 (13:24 IST)
ബോളിവുഡിലെ താരങ്ങൾ ആഘോഷമാാക്കിയ വിവാഹമായിരുന്നു വിരാട് - അനുഷ്‌ക വിവാഹം. വിവാഹ ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിലും മറ്റും തരംഗമായിരുന്നു. എന്നാൽ ഇപ്പോൾ ബോളിവുഡിൽ തരംഗമാകുന്നത് താരസുന്ദരി സോനം കപൂറിന്റെ വാക്കുകളാണ്.
കരൺ ജോഹർ ഷോയിൽ താൻ അനുഷ്ക ശര്മയുടെയും വിരാട് കൊഹ്ലിയുടെയും കല്യാണ ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞു എന്നാണ്
സോനം കപൂർ പറഞ്ഞിരിക്കുന്നത്. കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സോനം. 2017 ഡിസംബറിലാണ് അനുഷ്ക -വിരാട് വിവാഹം നടന്നത് .
പിന്നാലെ സോനം – ആനന്ദ് അഹൂജ , ദീപിക പദുകോൺ – രൺവീർ സിംഗ് , പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹങ്ങളും നടന്നു. മറ്റു മൂന്നു പേരിൽ ആരാണ് ഏറ്റവും മനോഹാരിയായി വിവാഹദിവസം തോന്നിയത് എന്നാണ് സോനത്തിനോട് കരൺ ചോദിച്ചത്.
ഈ ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'വധുവിനെ പറ്റി ഞാനൊന്നും പറയുന്നില്ല. കാരണം മൂന്നുപേരും അവരവരുടേതായ രീതിയിൽ അതിസുന്ദരിമാരായിരുന്നു. പക്ഷെ അനുഷ്ക ശർമയുടെ വിവാഹ ഫോട്ടോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാരണം അത്രയധികം മനോഹരമായിരുന്നു ആ ചിത്രങ്ങൾ '.