കോഹ്‌ലിയുടെ ഈ ടീം എന്തുകൊണ്ട് അതിശക്തരാകുന്നു ?; തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

കോഹ്‌ലിയുടെ ഈ ടീം എന്തുകൊണ്ട് അതിശക്തരാകുന്നു ?; തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

 team india , virat kohli , allan border , Australia , test , അലന്‍ ബോര്‍ഡര്‍ , ഓസ്‌ട്രേലിയ , ഇന്ത്യ , വിരാട് കോഹ്‌ലി
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (12:57 IST)
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ടെസ്‌റ്റില്‍ ഒന്നാം റാങ്ക് അര്‍ഹിക്കുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍.

ശക്തമായ പേസ് ബോളിംഗ് നിരയാണ് ഇന്ത്യയുടേത്. വിദേശ മണ്ണിലെ അവരുടെ വിജയങ്ങള്‍ക്ക് കാരണം ഇതാണ്. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ആക്രമണ നിരയാണെന്നും ബോര്‍ഡര്‍ പറഞ്ഞു.

മുന്‍ കാലങ്ങളിലും ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും അത് ഒന്നോ രണ്ടോ പേരില്‍ മാത്രം ഒതുങ്ങി നിന്നു. എന്നാല്‍ ഇപ്പോഴത്തെ ലോകോത്തര നിലവാരമുള്ള ആക്രമണ സംഘമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ പേസ് നിര വന്നതോടെ വിദേശത്ത് വിജയിച്ചു തുടങ്ങി. ഈ കരുത്തില്‍ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലുമെല്ലാം കോഹ്‌ലിക്കും സംഘത്തിനും ജയിക്കാനാവുമെന്നും ബോര്‍ഡര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :