‘ഇവരെ ഇനിയും വളരാൻ അനുവദിച്ചൂടാ, പാർവതിയെ ബാൻ ചെയ്യണം‘- യുവാവിന്റെ വൈറൽ കുറിപ്പ്

Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (14:26 IST)
ഇന്നത്തെ കാലത്തിന്റെ പുതിയമുഖമാണ് പാർവതി തിരുവോത്ത്. മറ്റാരേയും ഭയക്കാതെ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി.
കരിയര്‍ തകർക്കാൻ ശ്രമിച്ചവരുടെ മുന്നിലേക്ക് ഫീനിക്സ് പക്ഷിയായി ചിറകുകൾ വിടർത്തി പറന്നുയരുകയാണ് പാർവതി.

മനു അശോകൻ സംവിധാനം ചെയ്ത ഉയരേയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് പാർവതി. നടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനക്കുറിപ്പുകള്‍ നിറയുകയാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് പാര്‍വതിയെ കുറിച്ചുള്ള വ്യത്യസ്തമായൊരു പോസ്റ്റ് ആണ്. നെല്‍സണ്‍ ജോസഫ് എന്ന സിനിമാപ്രേമിയാണ് പാര്‍വതിയെ കുറിച്ചുള്ള കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.

നെല്‍സണ്‍ ജോസഫിന്റെ പോസ്റ്റ് ;

ഈ പാര്‍വതിയെ (Parvathy Thiruvothu) ബാന്‍ ചെയ്യണം
——————-

സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്?

ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . .പണ്ട് 2006ല്‍ നോട്ട്ബുക്കില്‍ അഭിനയിക്കുമ്പൊ പതിനെട്ട് വയസാണത്രേ. .
അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട് ഒരു ശരാശരി ആണ്‍കുട്ടിയായ ഞാന്‍ പോയി കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാര്‍വതി സ്വന്തമായിട്ട് കാശുണ്ടാക്കുന്നു.

എന്തൊരഹമ്മതിയാണിത്? പെണ്ണ് ആണിനെക്കാള്‍ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ക്കുണ്ടാവുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്‌ലക്‌സിന് ആരു സമാധാനം പറയും?
പിന്നിങ്ങോട്ട് തമിഴ്, മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. അത് ഞങ്ങള്‍ സഹിക്കും. . . ‘ കല്യാണം വരെ ‘ നടിമാരെ അഭിനയിക്കാന്‍ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്.

പിന്നെ അവാര്‍ഡുകള്‍. ഇന്റര്‍ന്നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട് അവാര്‍ഡ് വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്‌കതയും ഞങ്ങള്‍ക്കുണ്ട്.

പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കില്‍ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച് പെണ്ണ്. . .സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ വീടിന്റെ ഉമ്മറത്ത് പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ?

അതിനു വിരുദ്ധമായിട്ട് പ്രവര്‍ത്തിച്ചാ ഞങ്ങള് പൊങ്കാലയിടും. . .കലത്തില്‍ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട് ചാര്‍ജ് ചെയ്ത നെറ്റ് വച്ച് നല്ല പുളിച്ച തെറിവിളിക്കും. . .വിളിച്ചിട്ട് മാപ്പ് പറഞ്ഞില്ലേല്‍ പിന്നേം വിളിക്കും. . .പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്. . .

പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീല്‍ഡില്‍ കഴിവ് തെളിയിച്ചോണ്ടിരിക്കുന്നു. . .കയ്യടി വാങ്ങിക്കുന്നു.
മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാല്‍ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു

ഇനിയും സഹിക്കാന്‍ പറ്റില്ല. . .
ഇവരെ ഇനിയും വളരാനനുവദിച്ചൂടാ. . .

ബാന്‍ ചെയ്‌തേ പറ്റൂ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...