അഭിമുഖത്തിനിടെ വിതുമ്പല്‍ അടക്കാനാവാതെ സണ്ണി ലിയോണ്‍- വീഡിയോ

Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (12:51 IST)
ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോൺ. സ്ക്രീനിലും പുറത്തും ഒരുപോലെ ആരാധകർക്ക് പ്രിയമാണ് താരത്തെ. എന്നാൽ ആദ്യം സണ്ണി ലിയോണിക്ക് ഒറ്റമേൽവിലാസം മാത്രമാണ് ഉണ്ടായിരുന്നത്. പോൺ താരം. പോൺ സിനിമകളിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിൽ എത്തുന്നത്.

എന്നാൽ ആരാധക ശ്രദ്ധ നേടിയതിനു പിന്നാലെ സണ്ണി പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി.
അര്‍ബാസ് ഖാനുമായുള്ള ചാറ്റ് ഷോയില്‍ വിതുമ്പലടക്കാനാവാതെ ബോളിവുഡ് നടി സണ്ണി ലിയോണ്‍. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ച സഹപ്രവര്‍ത്തകന്‍ പ്രഭാകറിനെ പറ്റി ചോദിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ പൊട്ടിക്കരഞ്ഞത്.

നേരത്തെ പ്രഭാകറിന്റെ ചികിത്സാ ആവശ്യത്തിനായി സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സംഭവം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോടികള്‍ സമ്പാദിക്കുന്ന നടിയ്ക്ക് സഹായിച്ചു കൂടെ എന്നായിരുന്നു ആക്ഷേപം.

‘ഞാനും ഡാനിയല്‍ വെബറും കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ നോക്കിയിരുന്നത്. ആശുപത്രി ചെലവിനും ഡയാലിസിസ് ചെയ്യുന്നതിനും അടക്കം ധാരാളം പണം ആവശ്യമായിരുന്നു. വളരെ കാലമായി അടുപ്പമുള്ളവർ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും പരിഭ്രാന്തരാകും.’ സണ്ണി ലിയോണ്‍ പറഞ്ഞു.

‘വർഷങ്ങൾ നീണ്ട പരിചയം അദ്ദേഹത്തിന് സിനിമയുമായി ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിനും കുടുംബത്തിനും ഉപകാരപ്പെടട്ടെ എന്ന് ചിന്തിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഞാനും ഡാനിയേലും ഒരുപാട് ശ്രമിച്ചു. പക്ഷേ അക്കാര്യത്തിൽ ഞങ്ങൾ തോരു പോയി’- സണ്ണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :