‘എല്ലാവരേയും പോലെ ഞാനും പ്രേമിച്ചിട്ടുണ്ട്, പക്ഷേ വിവാഹം കഴിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി സൗബിന്‍ ‍!

വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:42 IST)

സൌബിന്‍ എന്ന ആ കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പക്ഷേ അതിന് പിന്നില്‍ ദീര്‍ഘകാലത്തെ കാത്തിരിപ്പിന്റെ കഥയുണ്ട്. ഒരു നാടനാകാന്‍ ആയിരുന്നില്ല സൌബിന്റെ ആഗ്രഹം. സംവിധാനമായിരുന്നു സൌബിന്‍ ആഗ്രഹിച്ചിരുന്നത്. 
 
സൌബിന്റെ ആദ്യ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ സൌബിനെക്കാള്‍ ആസ്വദിക്കുന്നത് സിനിമയിലെ സൌബിന്റെ സുഹൃത്തുകളാണ്. 
 
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതിന് പിന്നില്‍ സൌബിനുണ്ട്.
 
മികച്ച പ്രതികരണം നേടി ചിത്രമായിരുന്നു പറവ. ആരാധകര്‍ക്ക് പുറമേ സിനിമാപ്രവര്‍ത്തകരും ചിത്രത്തിനെ അഭിനന്ദിച്ചിരുന്നു. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും പ്രണയത്തെപറ്റിയും നിരവധി പേര്‍ സൗബിനോട് ചോദിച്ചിരുന്നു. അവര്‍ക്ക് സൌബിന്‍ നല്‍കിയ മടുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും.
 
എല്ലാവരെയും പോലെ താനും പ്രേമിച്ചിട്ടുണ്ടെന്ന് സൗബിന്‍ പറയുന്നു. പ്രേമത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അതൊന്നുമല്ല. ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചെന്ന തരത്തില്‍ ഒരേ സമയം ഒന്നിലധികം പേരെ പ്രമിച്ചിട്ടില്ലെന്ന് സൗബിന്‍ പറയുന്നു. 
 
പ്രശസ്ത മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് സൌബിന്‍ ഈ കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കുകയും സംവിധാനവുമൊക്കെ ചെയ്തുവെങ്കിലും തനിക്ക് ഇപ്പോഴും കുട്ടിക്കളിയാണ്. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സൗബിന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാള സിനിമ സിനിമ സൌബിന്‍ കൊച്ചി Cinema Parava Malayala Cinema Soubin Shahir

സിനിമ

news

അനുപമയുടെ ഫോട്ടോഷുട്ട് വൈറല്‍ !

‘പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. ഇന്ന് ...

news

ക്ലൈമാക്സ് മാറ്റിയത് ക്രൂരതയാണ്, ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല: ബിജോയ് നമ്പ്യാർ

ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഒരു പരീക്ഷണ ...

news

അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ !

പൂജ റിലീസുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയുന്നത് ...