ശാലിനി റെഡി, ഇനി പാർവതിയും നസ്രിയയും? - ദുൽഖറിനു വീണ്ടും നാലു നായികമാർ

ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിൽ നാലു നായികമാർ!

aparna| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (13:36 IST)
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയിൽ നാലു നായികമാരായിരുന്നു ദുൽഖറിനുണ്ടായിരുന്നത്. ഇപ്പോഴിതാ, ദുൽഖറിനെ നായകനാക്കി നവാഗതനായ റാ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ദുൽഖറിനു നാലു നായികമാർ.

അർജുൻ റെഡിയിലെ നായിക ശാലിനി പാണ്ഡേ ഈ ചിത്രത്തിന് വേണ്ടി കരാർ ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൽ. നസ്രിയ, പാർവതി, നിവേദ പേതുരാജ് എന്നിവരുടെ പേരുകളാണ് വേറെ കേൾക്കുന്നത്. മേഘ ആകാശിന്‍റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം
ഉണ്ടായേക്കും.

വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. റിലീസിനു തയ്യാറായി ദുൽഖർ ചിത്രങ്ങൾ ഒന്നുമില്ലെങ്കിലും ഏറ്റെടുത്ത ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :