പ്രമേയം കൊണ്ട് വ്യത്യസ്തമായ 'രംഗം 6 ദൈവം ഉണ്ട്': ട്രെയിലർ കാണാം

സമീർ ബാബുവിന്റെ 'രംഗം 6 ദൈവം ഉണ്ട്' സമൂഹത്തിനു നേരെ ഉയരുന്ന ചോദ്യമോ?

aparna| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (16:42 IST)
പ്രമേയം കൊണ്ട് വ്യത്യസ്തമായ 'രംഗം 6 ദൈവം ഉണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മലയാള ചരിത്രത്തിൽ ഇതാദ്യമായിട്ടാകും ഒരു ട്രാൻസ്‌ജെൻഡറുടെ കഥ പറയുന്ന ചിത്രം ഉണ്ടാകുന്നത്. 70 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫെസ്റ്റിവൽ മൂവി ആയാണ് ചിത്രമൊരുക്കുന്നത്.

നവാഗതനായ സമീർ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാൺകുട്ടിയുടെ ബാല്യം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവിൽ അവനെ സമൂഹം ട്രാൻസ്‌ജെൻഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്റെ പ്ര‌മേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്.

സമൂഹത്തിലെ കരുത്തരായ ആളുകളും ദുർബലരായ ആളുകളും തമ്മിലുളള വ്യത്യസ്തങ്ങളായ വിവേചനങ്ങളും ആണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സമൂഹത്തിനു നേരെയാണ് സംവിധായകൻ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

വലിയ ബഡ്ജറ്റോ താരനിരയോ സാങ്കേതിക സഹായമോ ഒന്നുമില്ലെങ്കിലും നല്ലൊരു കഥയും ഒരുപിടി നല്ല സൗഹൃദങ്ങളുമുണ്ടെങ്കിൽ ഇവിടെ ആർക്കും ഒരു ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് സമീർ ബാബു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :