എന്നെ ഹീറോ ആക്കിയത് മമ്മൂട്ടി, പേരൻപിലേത് അസാധ്യ അഭിനയം: സത്യരാജ്

എല്ലാവർക്കും പറയാനുള്ളത് മമ്മൂട്ടിയെ കുറിച്ച്...

അപർണ| Last Modified തിങ്കള്‍, 16 ജൂലൈ 2018 (11:45 IST)
അമുദൻ എന്ന കഥാപാത്രത്തിലേക്ക് മമ്മൂട്ടി എന്ന മെഗാസ്റ്റാർ പരകായ പ്രവേശനം ചെയ്ത ചിത്രമാണ് പേരൻപ് എന്ന് പറയാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനെ കോട്ടും ഇടീച്ച് കൂളിംഗ് ഗ്ലാസും വെച്ച് സ്ലോ മോഷനിൽ നടത്തിക്കാനാണ് മലയാളത്തിലെ സംവിധായകർ ശ്രമിക്കുന്നത്. എന്നാൽ, മമ്മൂട്ടി എന്ന മഹാനടനെ ശരിക്കും ഉപയോഗിക്കുന്നത് അന്യഭാഷാ സംവിധായകർ ആണ്.

റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപ്, മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്ര എല്ലാം ഇതിനുദാഹരണം. റാമിന്റെ പേരൻപിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയെന്ന അതുല്യ നടനെയാണ് ടീസറിൽ കാണുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വന്‍താരനിരയാണ് അണിനിരന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ സത്യരാജ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വില്ലനായി അഭിനയിച്ചിരുന്ന തന്നെ ഒരു ഹീറോയാക്കി മാറ്റാൻ സഹായിച്ചത് മമ്മൂട്ടി ആണെന്ന് സത്യരാജ് പറയുന്നു.

എഴുപതിലധികം സിനിമകളിൽ വില്ലനായി അഭിനയിച്ച ശേഷമാണ് ഒരു ചിത്രത്തിൽ ഞാൻ നായകനാകുന്നത്. അതിനു കാരണമായത് മമ്മൂട്ടി ആണ്. അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങളുടെ റീമേക്കുകളിലാണ് ഞാൻ ഹീറൊയാകുന്നത്. അങ്ങനെയാണ് ഞാൻ ഹീറോയാകുന്നത്. അതിനാല്‍ ഈ അവസരത്തില്‍ മമ്മൂട്ടിയോട് തന്റെ നന്ദി അറിയിക്കുന്നുവെന്നും സത്യരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :