‘മമ്മൂക്ക വേറെ ലെവൽ, അദ്ദേഹത്തിന്റെ മുഖത്തെ ചെറിയ മസിൽ വരെ അഭിനയിക്കും‘- പേരൻപ് വിശേഷങ്ങളുമായി സാധന

മമ്മൂട്ടി സർ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള ചെറിയ മസിലുകൾ വരെ അഭിനയിക്കും. അതൊക്കെ കാണുമ്പോൾ അത്ഭുതമാണ് ...

അപർണ| Last Modified തിങ്കള്‍, 16 ജൂലൈ 2018 (10:36 IST)
മമ്മൂട്ടിയെന്ന ലെജൻഡറി ആക്ടറുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് നടി സാധന. റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നത് സാദനയാണ്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാധന പേരൻപിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

സാധനയുടെ വാക്കുകളിലൂടെ:

‘മമ്മൂട്ടി സറിന് ഒടുക്കത്തെ ഭംഗിയാണ്. നേരിൽ കാണാൻ നല്ല ഭംഗിയാണ്. ഈ പ്രായത്തിലും എങ്ങനെയാണ് ഒരാൾ ഇത്ര സുന്ദരനായി ഇരിക്കുന്നതെന്നായിരുന്നു ആദ്യ കാഴ്ചയിൽ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ കൈകാലെല്ലാം വിറയ്ക്കാൻ തുടങ്ങി. ഭയമായിരുന്നു. പക്ഷേ, അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു ‘ഞാൻ നന്നായി ചെയ്യുന്നുണ്ടെന്ന്’. അതുകേട്ടപ്പോൾ സന്തോഷവും സമാധാനവും ആയിരുന്നു.’

മമ്മൂട്ടി സർ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള ചെറിയ മസിലുകൾ വരെ അഭിനയിക്കും. അതൊക്കെ കാണുമ്പോൾ അത്ഭുതമാണ് തോന്നുക. ഒരു സ്കൂൾ പോലെയായിരുന്നു. പഠിക്കാൻ വളരെ അധികം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ എനിക്ക് തന്ന ഫീലിംഗ് ഒന്നും വക്കുകൾ കൊണ്ട് പറയാൻ കഴിയില്ല.- സാധന
പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :