സൂപ്പര്‍ സ്റ്റാറുകളെ വെല്ലുവിളിക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നു.

തിരുവനന്തപുരം| jithu francis| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (13:00 IST)
വിവാദ നായകന്‍ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം കാളിദാസന്‍ കവിതയെഴുതുകയാണ് ആഗസ്റ്റ് പതിനഞ്ചിന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ കാളിദാസനായി വേഷമിടുന്ന സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. എഴുതാത്ത കവിതയ്ക്ക് അവാര്‍ഡ് ലഭിക്കുന്ന കവിയുടെ കഥയാണ് ചിത്രം പറയുന്നത്.പണ്ഡിറ്റിന്റെ നാലാമത്തെ ചിത്രമാണ് ഇത്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് ഈ ചിത്രത്തില്‍ കൂടുതല്‍ നായികമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ അഭിനയം, സംഗീതം, തിരക്കഥ, എഡിറ്റിംഗ് തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.നീലിമ നല്ല കുട്ടിയാണ്, ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്നിവയാണ് പണ്ഡിറ്റ് ഇനി ഇറങ്ങാന്‍ പോകുന്ന സിനിമകള്‍.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :