മഞ്ജു വാര്യര്‍ അഭിനയിക്കില്ല? എന്തായാലും അനൂപ് മേനോന്‍ ഉണ്ടാവും!

മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ആംഗ്രി ബേബീസ്, സജി സുരേന്ദ്രന്‍, മോഹന്‍ലാല്‍
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (14:09 IST)
സജി സുരേന്ദ്രന്‍ ഹാപ്പിയാണ്. ഒടുവില്‍ ചെയ്ത 'ആംഗ്രി ബേബീസ്' വന്‍ ഹിറ്റായി. അടുത്തപടം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. പടത്തിന് പേര് 'ഷീ ടാക്സി' എന്നാണ്. എന്തായാലും അനൂപ് മേനോന്‍ തന്നെയായിരിക്കും ചിത്രത്തിലെ നായകന്‍.

ഷീ ടാക്സി സംവിധാനത്തിന്‍റെ അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍ ഈ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു മലയാള സിനിമാലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് മഞ്ജു വാര്യര്‍ ഈ സിനിമയുടെ ഭാഗമാകില്ല. കാരണം, ഒക്ടോബറില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയാണ്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ആ സിനിമയുടെ തിരക്കില്‍ മഞ്ജു ഷീ ടാക്സിയില്‍ അഭിനയിക്കാന്‍ തയ്യാറാകില്ല എന്നാണ് സൂചന.

ഷീ ടാക്സി ഒരു റോഡ് മൂവിയാണ്. നല്ല തമാശകള്‍ നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. കൃഷ്ണ പൂജപ്പുര തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ഒരുപാട് പ്രശ്നങ്ങള്‍ അലട്ടുന്ന ഒരു സാധാരണക്കാരനെയാണ് അനൂപ് മേനോന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :