കൊച്ചി|
Last Modified ഞായര്‍, 9 ജൂണ്‍ 2019 (12:11 IST)
വൈറസിലെ റിമയെ കാണുമ്പോൾ കരഞ്ഞു പോയെന്ന്
നിപ എന്ന മഹാമാരിയോടു പൊരുതി മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്.
സ്ക്രീനില്‍ റിമയെ കണ്ടപ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. ലിനിയുടെ അവസാന നിമിഷങ്ങൾ എങ്ങനെ ആയിരുന്നു എന്നത് ഞാന്‍ ആലോചിച്ചിട്ടുണ്ട്. സിനിമയിലെ ആ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസില്‍ സങ്കടം നിറഞ്ഞു, അറിയാതെ കരഞ്ഞു പോയെന്നും സജീഷ് പറയുന്നു.
ലിനിയുടെ അവസാന നാളുകള്‍ വൈറസ് സിനിമയിലൂടെ കണ്ടു. സ്ക്രീനിൽ ഞാൻ കണ്ടത് ലിനി തന്നെയായിരുന്നു. നോട്ടം പോലും അങ്ങനെയായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു
സിനിമ കാണുമ്പോള്‍ ലഭിച്ചത്,
തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ റിമ എന്റെ അടുത്തുവന്നു. സിനിമ എങ്ങനെയുണ്ടായിരുന്നു എന്ന് റിമ എന്റെ കൈ പിടിച്ചു ചോദിച്ചു. അതിനുള്ള മറുപടി എനിക്ക് നല്കാന് കഴിയുമായിരുന്നില്ല. ലിനിയുടെ അവസാന നാളുകളെ സിനിമ ഒരിക്കൽക്കൂടി അനുഭവിപ്പിക്കുകയായിരുന്നു എന്നും സജീഷ് പറഞ്ഞു.
സിനിമ കണ്ടിറങ്ങിക്കഴിയുമ്പോൾ കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ കഴിയില്ല. നിപ്പ എന്ന അസുഖത്തിന്റെ ഭീകരത മാത്രമായിരിക്കും മനസില്‍ തിങ്ങി നില്ക്കുക എന്നും മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ അണിയറ പ്രവർത്തകർക്കൊപ്പമാണ് സജീഷ് വൈറസ് സിനിമ കണ്ടത്.