കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (15:16 IST)
Rukmini Vasanth sivakarthikeyan
സംവിധായകന്‍ എ.ആര്‍. മുരുഗദോസിനൊപ്പം നടന്‍ ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്ന 'എസ്‌കെ 23' ഒരുങ്ങുകയാണ്. പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായി.ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയായി എത്തുമെന്ന്
ഉണ്ടായിരുന്നെങ്കിലും കന്നഡ നടി രുക്മിണി വസന്താണ് ചിത്രത്തിലെ നായികയായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ആക്ഷന്‍ എന്റര്‍ടെയ്നര്‍ ഒരുങ്ങുകയാണ്.
പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കുവെച്ചിട്ടുണ്ട്.
സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും നന്ദിയും രുക്മിണി അറിയിച്ചു.
ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറില്‍ തിരുപ്പതി പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. മോഹന്‍ലാല്‍, വിദ്യുത് ജംവാള്‍ എന്നിവരെയും ടീമില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അല്ല പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും എന്നും പറയപ്പെടുന്നു.