പഴയ ദിലീപ് തിരിച്ചെത്തിയിരിക്കുന്നു ! 'പവി കെയര്‍ ടേക്കര്‍' ടീസര്‍ കണ്ടില്ലേ?

Pavicaretaker
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (13:04 IST)
Pavicaretaker
ദിലീപിന്റെ പുതിയ ചിത്രത്തിന് പേരായി. നടനും സംവിധായകനുമായ വിനീത് കുമാര്‍ ഒരുക്കുന്ന സിനിമയ്ക്ക് 'പവി കെയര്‍ ടേക്കര്‍'എന്നാണ് പേരിട്ടിരിക്കുന്നത്. ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്.
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന സിനിമ എന്നതാണ് മറ്റൊരു പ്രത്യേകത.മിഥുന്‍ മുകുന്ദനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

സനു താഹിര്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് അനൂപ് പത്മനാഭന്‍, കെ.പി. വ്യാസന്‍, ലിറിക്സ് ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം. താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, കോസ്റ്റ്യൂം സഖി എല്‍സ, മേക്കപ്പ് റോണെക്‌സ് സേവ്യര്‍.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :